സ്വന്തം ലേഖകന്‍: ഒളിമ്പിക് മെഡല്‍ദാന ചടങ്ങില്‍ വിജയികള്‍ മെഡല്‍ കടിക്കുന്നത് എന്തിന്? മെഡല്‍ കടിയുടെ ചരിത്രം. പോഡിയത്തില്‍ കയറി നിന്ന് ഒളിമ്പിക്‌സ് വിജയികള്‍ മെഡല്‍ കടിക്കുന്നത് വെറും ഒരു സ്‌റ്റൈല്‍ മാത്രമല്ല, മറിച്ച് ചരിത്രത്തിന്റെ ശേഷിപ്പാണ്.
മെഡല്‍ കടിയുടെ ചരിത്രം അന്വേഷിച്ചു പോയാല്‍ എത്തുക പഴയകാല ഒളിമ്പിക്‌സുകളിലാണ്. അക്കാലത്ത് വിജയികള്‍ക്ക് നല്‍കിയിരുന്ന മെഡലുകള്‍ നല്ല ലോഹം കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നതെന്ന് അറിയാന്‍ കിട്ടിയ ഉടന്‍ അതില്‍ കടിച്ചുനോക്കുന്ന പതിവുണ്ടായിരുന്നു.
മെഡലില്‍ മെല്ലെ കടിച്ചാല്‍ യഥാര്‍ഥ ലോഹമാണെങ്കില്‍ അതില്‍ പല്ലിന്റെ പാടു വീഴും. സ്വര്‍ണ്ണത്തേക്കാള്‍ ഉറപ്പ് പല്ലിനുള്ളതാനാല്‍ മെഡലില്‍ പാടുവീണാല്‍ അത് സ്വര്‍ണ്ണമാണെന്ന് ഉറപ്പിക്കാനാണ് ഈ കടി പരീക്ഷണം. പഴയ കായിക താരങ്ങള്‍ തുടര്‍ന്നുപോന്ന ഈ ആചാരത്തിന്റെ തുടര്‍ച്ചയാണ് ആധുനിക ഒളിമ്പിക് വിജയികളുടെ മെഡല്‍ കടി.
മെഡല്‍ അണിഞ്ഞു നില്‍ക്കുന്ന കായികതാരത്തിന്റെയും ഒപ്പം മെഡിലിന്റെയും ചിത്രം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഒന്നിച്ച് കിട്ടാനായി അവര്‍ പ്രയോഗിക്കുന്ന ഒരു തന്ത്രമാണിതെന്നും ഒരു വാദഗതിയുണ്ട്. എന്നാല്‍, ഒരുപാട് മെഡലുകള്‍ വാരിക്കൂട്ടിയ താരങ്ങള്‍ ഇത്തരത്തില്‍ മെഡല്‍ കടിക്കുന്നത് വെറും പബ്ലിസിറ്റിക്കു വേണ്ടിയാണെന്ന ഈ വാദം വിമര്‍ശകര്‍ തള്ളിക്കളയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല