1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2012

കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും കാരണം യുഎസ്, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലെ ജനജീവിതം താറുമാറായിരിക്കുന്നു. ശക്തമായ മഞ്ഞു വീഴ്ചയും മറ്റും മൂലം അപകടങ്ങളും മരണങ്ങളും വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കിഴക്കന്‍ യൂറോപ്പില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കടുത്ത ശൈത്യത്തില്‍ 36 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് അതിശൈത്യം നേരിടുന്ന ചില പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

മഞ്ഞു വീഴ്ച്ചമൂലം വിവിധ മേഖലകളില്‍ ഗതാഗതം തടസപ്പെട്ടു. തണുപ്പ് അസഹ്യമായതിനാല്‍ ഉക്രെയിനില്‍ 18 പേരും പോളണ്ടില്‍ പത്തു പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. ബള്‍ഗേറിയയിലും റൊമാനിയയിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ മേഖലയിലെ താപനില മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.

അതേസമയം അതിശൈത്യത്തെ തുടര്‍ന്ന് റൊമാനിയയില്‍ ആറ് പേര്‍ മരിച്ചു. ആരോഗ്യവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരാണ് മരിച്ചത്. അതിശൈത്യത്തെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. തിങ്കളാഴ്ച കാലാവസ്ഥ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് പ്രകാരം മൈനസ് 17 മുതല്‍ 27 വരെ തണുപ്പ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.