ഇന്ത്യയുടെ അഭിമാനം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് വിസ്‌ഡന്‍ ഇന്ത്യ ഔട്ട്‌സ്റ്റാന്റിങ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി. അദ്ദേഹത്തിന്റെ നൂറു അന്താരാഷ്ട്ര സെഞ്ച്വറി നേട്ടത്തിനുള്ള ബഹുമതിയായാണ് ഈ പുരസ്‌കാരം സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് മത്സരത്തിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഈ ചരിത്ര നേട്ടം കുറിച്ചത്.
പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചത് ഫിഡലിസ്‌വേള്‍ഡ് ആണ്. ക്രിസ്റ്റലില്‍ ഉള്ള ഒരു ട്രോഫിയാണ് സച്ചിന് സമ്മാനിച്ചത്. തുറന്നു കിടക്കുന്ന ഒരു പുസ്‌തകത്തില്‍ ഒരു ക്രിക്കറ്റ് ബോള്‍ ഇരിക്കുന്ന രൂപത്തിലാണ് ട്രോഫി ഡിസൈന്‍ ചെയ്‌തിരിക്കുന്നത്.
ട്രോഫിയുടെ ഒരു വശത്ത് സച്ചിന്‍ നേടിയ 49 അന്താരാഷ്ട്ര ഏകദിന സെഞ്ച്വറികളും മറുവശത്ത് 51 ടെസ്റ്റ് സെഞ്ച്വറികളും ലിസ്റ്റ് ചെയ്‌തിട്ടുണ്ട്.
ചടങ്ങില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്നിങ്‌സായ 2008ല്‍ ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നേടിയ സെഞ്ച്വറി നേട്ടത്തെ കുറിച്ച് സച്ചിന്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല