സ്വന്തം ലേഖകന്‍: ട്രംപിന് ആശംസയുമായി ലോക നേതാക്കള്‍, അകലം പാലിച്ച് ബ്രിട്ടനും തെരേസാ മേയും. ബ്രിട്ടനൊഴികെ ഒമ്പതു രാജ്യങ്ങളുടെ തലവന്മാര്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. യു.എസുമായി ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ഒരു പ്രസ്താവന മാത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നടത്തിയത്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് ട്രംപിനെ അഭിനന്ദിച്ച തെരേസ യു.എസും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും സൂചിപ്പിച്ചിരുന്നു. ഫലമറിഞ്ഞ് 24 മണിക്കൂറിനകം ഇന്ത്യ,ഈജിപ്ത്, മെക്‌സികോ, ഇസ്രായേല്‍, തുര്‍ക്കി, ജപ്പാന്‍, ആസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാരാണ് ട്രംപുമായി സംഭാഷണം നടത്തിയത്.
സ്ഥാനാരോഹണത്തിനു മുമ്പ് ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ പദ്ധതിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപുമായി സംസാരിക്കാന്‍ ഇപ്പോള്‍ അനിവാര്യ വിഷയങ്ങളില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല