![](https://www.nrimalayalee.com/wp-content/uploads/2021/09/Wizz-Air-Abu-Dhabi-Bahrain-Flights.jpg)
സ്വന്തം ലേഖകൻ: അബുദാബിയുടെ വിസ് എയർ ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു. അബുദാബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈനാണ് വിസ് എയർ. അബുദാബി ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് വിസ് എയര്‍ പുറപ്പെട്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ബഹ്റൈൻ എയർപോർട്ട് കമ്പനി സ്വിരീകരിച്ചു. കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ വിമാനയാത്രക്ക് അവസരം നല്‍ക്കുന്നത് പുതിയ സര്‍വീസ്.
ബഹ്റൈനും മറ്റു ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള വ്യോമഗതാഗതം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ആദ്യവിമാനത്തില്‍ എത്തിയ അബുദാഹിയില്‍ നിന്നുള്ള സംഘത്തെ ബഹ്റൈൻ എയർപോർട്ട് കമ്പനി സി.ഇ.ഒ മുഹമ്മദ് യുസഫ് അൽ ബിൻഫലാ, ചീഫ് കമേഴ്സ്യൽ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വ്യാഴം, ഞായർ, ചൊവ്വ ദിവസങ്ങളില്‍ ആണ് വിസ് എയർ അബുദാബിയിലേക്ക് സര്‍വീസ് നടത്തുന്നത്.
അതിനിടെ ബഹ്റൈന്‍ യുവജനകാര്യ, കായിക മന്ത്രി ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷിബന്ധത്തെ ബഹ്റൈന്‍ കായിക മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ നിലനിന്നു പോകുന്ന ബന്ധം കൂടുതല്‍ ശക്തമാക്കണം. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ അംബാസഡർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. വിവിധ മേഖലകളിൽ ബഹ്റൈനുമായി സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യ താല്‍പര്യം കാണിക്കുന്നതായി അംബാസഡർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല