
അലക്സ് വർഗീസ്: വിഗൻ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സര ആഘോഷ പരിപാടികൾ ഇന്ന് ബുധൻ (29/12/ 2001) വെകിട്ട് 5 മണിക്കു വിഗൻ സെൻറ്. മേരീസ് പാരീഷ് ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. വിഗൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് മിജോസ് സേവ്യർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെൻറ്. മേരീസ് ഇടവക വികാരി റെവ. ഫാ. ജോൺ ജോൺസൻ ഉത്ഘാടനം നിർവഹിക്കുന്നതും, യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. അലക്സ് വർഗ്ഗീസ് മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകുന്നതുമാണ്. സെക്രട്ടറി ജോമോൻ എബ്രഹാം സ്വാഗതവും ട്രഷറർ റ്റോസി സഖറിയ നന്ദിയും അർപ്പിക്കുന്നതാണ്.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികളെ തുടർന്ന് വിഗൺ തിയേറ്റേയ്സ് അവതരിപ്പിക്കുന്ന ജെസ്റ്റിൻ ആകാശാല രചനയും സംവിധാനവും നിർവ്വഹിക്കുന്ന “നീർപ്പളുങ്കുകൾ” എന്ന നാടകത്തോട് കൂടി ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ സമാപിക്കുന്നതാണ്.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്തപ്പെടുന്ന ക്രിസ്തുമസ് പുതുവത്സര പരിപാടികളിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി വിഗൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. മിജോസ് സേവ്യർ, സെക്രട്ടറി ശ്രീ. ജോമോൻ എബ്രഹാമും ട്രെഷറർ ശ്രീ. റ്റോസി സഖറിയായും എന്നിവർ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല