ലണ്ടനിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ വാട്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം വാട്ട്‌ഫോര്‍ഡ് ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ മുന്‍ജനറല്‍ സെക്രട്ടറി സിബി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡന്റായി സണ്ണി പി മത്തായിയെയും വൈസ് പ്രസിഡന്റായി ഹണിമോള്‍ സിബി, ജനറല്‍ സെക്രട്ടറിയായി ഷിബു സ്‌കറിയ,ജോയിന്റ് സെക്രട്ടറിയായി സുനില്‍ വാരിയര്‍ ,ട്രഷററായി ജോണ്‍സണ്‍ തോമസ് എന്നിവരെ തിരഞ്ഞെടുത്തു.കോ-ഓഡിനേറ്ററായി എബി തോമസ് ചുമതലയേറ്റു.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയെ മുന്നോട്ടു കൊണ്ടുപോകുവാന്‍ എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ പ്രസിഡന്റ് സണ്ണി പി മത്തായി അഭ്യര്‍ഥിച്ചു ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ പൂര്‍വാധികം ഭംഗിയാക്കുവാനും യോഗം തീരുമാനിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ യോഗം അഭിനന്ദിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല