(ജോളി എം. പടയോട്ടിൽ): പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടി രിക്കുന്ന കലാസാംസ്കാരികവേദിയുടെ 4-ാം സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, ആരോഗ്യസെമിനാറും നടത്തി. ജൂലൈ 28-ാം തീയതി വൈകീട്ട് ഇന്ത്യൻ സമയം ഏഴ് വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടന്ന ഉമ്മൻചാണ്ടി അനുസ്മരണയോഗത്തിലും, ആരോഗ്യസെമിനാറിലും, കലാസാംസ്കാരികവേദിയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി ധാരാളം പ്രവാസി മലയാളികൾ പങ്കെടുത്തു.
ഇംഗ്ലണ്ട് മാഞ്ചസ്റ്റർ മ്യൂസിക്ക് ഗ്രൂപ്പിലെ ജിനീഷിന്റെ ഈശ്വര പ്രാർത്ഥനയോടെയാണ് യോഗം തുടങ്ങിയത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാ ട്ടിൽ സ്വാഗതം ചെയ്തു. വ്യക്തി രാഷ്ട്രീയത്തിനതീതമായി, ജാതിമത വ്യത്യാസങ്ങളില്ലാതെ ജന ങ്ങളുടെ ആവലാതികളും, പരാതികളും കേൾക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്ത ഹാ നവ്യക്തിയായിരുന്നു. പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറാനും, അദ്ദേഹത്തിന്റെ ധന്യമായി ഓർമ കൾക്കു മുമ്പിൽ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ആദരാഞ്ജലികൾ അർപ്പിക്കു ന്നുവെന്നും ജോളി എം. പടയാട്ടിൽ പറഞ്ഞു.
പ്രമുഖ വ്യവസായിയും, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റുമായ ശ്രീ. ജോൺ മത്തായി ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമ നായ ഉമ്മൻചാണ്ടിയുമായി സഹകരിച്ചു. കേരളത്തിന്റെ വികസനത്തിനായി നടപ്പാക്കിയ പല പ തികളേയും അദ്ദേഹം അനുസ്മരിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി നൽകിയ പ്രോത്സാഹനങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഉമ്മൻചാണ്ടി യുമായി വളരെ അടുത്തു പ്രവർത്തിക്കാൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പ്രശസ്ത അസ്ഥിരോഗ വിദഗ്ധനും, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ മെഡിക്കൽ ആന്റ് ഹെൽത്തു ഫോറം പ്രസിഡന്റുമായ ഡോ. ജിമ്മി ലോനപ്പൻ മൊയ്ലന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ സെമിനാറിന്റെ ഉൽഘാടനം ശ്രീമതി ഷീല തോമസ് ഐ.എ.എസ്. നിർവ്വഹിച്ചു. റബർ കേരള ലിമിറ്റഡിന്റെ ചെയർപേഴ്സനും, മുൻ കേരള അഡീഷണൽ ചീഫ്സെക്രട്ടറിയും, റബർ ബോർഡ് ചെയർമാനുമായിരുന്ന ശ്രീമതി ഷീല തോമസ് ഐ.എ.എസ്. വേൾഡ് മലയാളി കൗൺസിൽ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അഭിനന്ദിക്കുകയും, ഡോ.ജിമ്മി ലോനപ്പന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള ആരോഗ്യ സെമിനാറുകൾ എല്ലാ വ്യക്തികൾക്കും ഉപകാരപ്രദമാണെന്നും പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ മെഡിക്കൽ ആന്റ് ഹെൽത്തു ഫോറം ട്രഷറർ ശ്രീമതി റാണി ജോസഫ് ആശംസകൾ നേർന്നു. വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വിമൻസ് ഫോറം പ്രസിഡന്റ് പ്രൊഫസർ ഡോ. ലളിത, ശ്രീ. ജോർജ് ജോൺ, ചിനു പടയാട്ടിൽ തുടങ്ങിയ വർ ആരോഗ്യ സെമിനാറിനോടനുബന്ധിച്ച ചർച്ചയിൽ സജീവമായി പങ്കെടുത്തു.
വ്യവസായിയും, സാമൂഹ്യപ്രവർത്തകനും, വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ വൈസ് ചെയർമാനുമായ ശ്രീ. ഡേവിഡ് ലൂക്കു പാലാരൂപതയിൽ ഏറ്റവും കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കുള്ള അവാർഡ് ലഭിച്ചതിൽ വേൾഡ് മലയാളി കൗൺസിൽ അഭിനന്ദനങ്ങൾ അറിയിച്ചു. തുടർച്ചയായി രണ്ടാം പ്രാവശ്യമാണ് അദ്ദേഹത്തിനു ഈ അംഗീകാരം ലഭിക്കുന്നത്.
വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറം പ്രസിഡന്റും, കവയത്രിയും, എഴുത്തുകാരിയു മായ പ്രൊഫസർ ഡോ.ലളിത മാത്യു എഴുതി ആലപിച്ച കവിത പാൻഡമി കാലഘട്ടത്തിലെ വേദ നാജനകമായ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. കലാസാംസ്കാരിക രംഗത്തു നിറ ഞ്ഞുനിൽക്കുന്ന കവിയും, എഴുത്തുകാരനും, അധ്യാപകനുമായിരുന്ന ശ്രീ, ഡേവിഡ് ഗീവർഗീസ പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത ആലപിച്ചു. ഗുരു വിഷ്ണു മോഹൻദാസിന്റെ ശിക്ഷണത്തിൽ കർണാടിക് സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന ഇ മാലിക്ക്, അമാനിലെ പ്രശസ്ത ഗായികയായ ജോവാൻ ലിസ് തോമസ് എന്നിവരുടെ ഗാനങ്ങളും കലാസാംസ്കാരികവേദിയെ കൂടു തൽ സംഗീതസാന്ദ്രമാക്കി. മികച്ച പ്രാസംഗികയും, ഡാൻസ്കാരിയും ലണ്ടനിൽ പത്താമാസ് വിദ്യാർത്ഥിനിയുമായ അന്ന ടോം ആണ് ഈ കലാസാംസ്കാരികവേദി മോഡറേറ്റ് ചെയ്തത്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കുന്നമ്പിള്ളി, വൈസ് ചെയർമാൻമാരായ ശ്രീ. ഡേവിഡ് ലുക്ക്, ഗ്രിഗറി മേടയിൽ, വൈസ് പ്രസിഡന്റ് തോമസ് അറ മ്പൻകുടി, എൻ.ആർ.കെ.ഫോറം പ്രസിഡന്റ് അബ്ദുൾ ഹാക്കിം, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണനങ്കേരിൽ, ഇന്ത്യ റീജിയൻ പ്രസിഡന്റ് ഡോ. അജി അബ്ദുള്ള, ദുബായ് പ്രൊവിൻസ് ചെയർമാൻ പോൾസൻ, അജ്മൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി സ്വപ്ന ഡേവിഡ്, ജോർജ്ജ് ജോൺ (USA), സൈബിൻ പാലാട്ടി (UK), രാജു കുന്നേക്കാട്ട് (അയർലന്റ് ), സെബാസ്റ്റ്യൻ ജോസ ഫ് (North West), ലിതീഷ് രാജ് പി. തോമസ് (North West),, ജോൺ മാത്യു (ജർമ്മൻ), ചിനു പടയാ ട്ടിൽ (ജർമ്മൻ), അറോൻ ടോം; ലിസി ജോസ് തുടങ്ങിവർ പ്രൊവിൻസുകൾ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി കൃത ജ്ഞത പറഞ്ഞു. എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും, അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും, കവിതകൾ, ഗാനങ്ങൾ തുട ങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണി ക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. അടുത്താ സമ്മേളനം ആഗസ്റ്റ് 15 നാണ് നടക്കുന്നത്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല