സുറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ യുവജന ഫോറം സ്പോര്‍ട്സ് ഡേയും ഫുട്ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചു. നിരവധി മലയാളി ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ സുറിച്ച് യുണൈറ്റഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. യങ്ങ്സ്റ്റഴ്സ് റണ്ണര്‍അപ്പായി. കില്ലാടി രാജാസ് മൂന്നാം സ്ഥാനത്തെത്തി.
ടൂര്‍ണമെന്റിലെ ബെസ്റ്റ് ഗോളിയായി റോയിസ് മണവാളനും ടോപ് സ്കോററായി ബോണി കാട്ടുപാലവും ഏറ്റവും നല്ല കളിക്കാരനായി മനു കുന്നുംപുറത്തും തിരഞ്ഞെടുക്കപ്പെട്ടു.
ടൂര്‍ണമെന്റിന് ശേഷം നടന്ന സമ്മേളനത്തില്‍ ഡബ്ല്യു എം സി യുവജന ഫോറം കണ്‍വീനര്‍ ബാബു വേതാനി, ഡബ്ല്യു എം സി ചെയര്‍മാന്‍ ജോഷി പന്നാരകുന്നേല്‍ , ട്രെഷറര്‍ ജോസ് എടാട്ടേല്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ജോയി കൊച്ചാട്ട്, സോളമന്‍ വാകയില്‍ , ജോമി കൊറ്റത്തില്‍ , കെല്‍വിന്‍ കണ്ണേകുളത്തേല്‍ തുടങ്ങിയവര്‍ സ്പോര്‍ട്സ് മേളയ്ക്ക് നേതൃത്വം നല്‍കി. ഡബ്ല്യു എം സിയുടെ സുറിച്ച് പ്രവിശ്യ കണ്‍വീനര്‍ ജോബിന്‍സണ്‍ കോട്ടത്തില്‍ നന്ദി അറിയിച്ചു.
ടൂര്‍ണമെന്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല