വോക്കിംഗ് മലയാളിഅസോസിയേഷന്‍റെ ആഭ്യമുഖ്യത്തില്‍ ലോങ്ങ്‌ലീട്ടിലേക്ക് (Longleat ) നടത്തിയ വിനോദ യാത്ര അവിസ്മരണീയമായി മാറി . ജൂണ്‍ മുപ്പതിന് ശനിയാഴ്ച രാവിലെ 8 മണിക്ക് ഡബിള്‍ടക്കര്‍ ബസില്‍ പുറപെട്ട ടീം ആദ്യം സാലിസ് ബെറി കത്തീട്രല്‍ സന്ദര്‍ശിച്ച ശേഷമാണു ലോങ്ങ് ലീട്ടിലേക്ക് പോയത് . ഏറ്റവും ഉയരം കൂടിയ ഗോപുരം ഉള്ള പള്ളി എന്ന നിലയിലും,ഒറിജിനല്‍ മാഗ്ന കാര്‍ട്ടാ സ്ഥിതി ചെയ്യുന്ന പള്ളി എന്ന നിലയിലും ഇംഗ്ലീഷ് ചരിത്രത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഈ പള്ളിയുടെ നിര്‍മ്മാണം മുപ്പത്തിഎട്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ആര്‍ക്കും അത്ഭുതം ഉളവാക്കുന്ന തരത്തിലുള്ള ഈ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തിയും അതിന്റെ ആകാര ഭംഗിയും എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത് .
പള്ളിയില്‍ നടന്ന ആരാധനയ്ക്ക് ശേഷം ലോങ്ങ് ലീടില്‍ എത്തിയ വിനോദ യാത്ര സംഘം വൈകുന്നേരം വരെ സഫാരി പാര്‍ക്ക് ,അഡവേന്ചെര്‍ പാര്‍ക്ക്(Adventure park ) തുടങ്ങിയവ സന്ദര്‍ശിച്ചു . സഫാരി പാര്‍ക്കിലുടെയും , കുട്ടികളുടെ ട്രെയിന്‍ ആയ ജംഗിള്‍ എക്സ് പ്രസിലും നടത്തിയ യാത്രയും, ബോട്ട് യാത്രയും എല്ലാവരിലും ആനന്ദമുളവാക്കി . അസോസിയേഷന്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ സന്ദര്‍ശിക്കുന്ന ഓരോ സ്ഥലങ്ങളെ പറ്റിയും അതിന്റെ സവിശേഷതകളെ പറ്റിയും വിശദീകരിച്ചു കൊടുത്തു . വോക്കിംഗ് മലയാളി അസോസിയേഷന്‍ ന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ഈ വിനോദ യാത്രക്ക് ടൂര്‍ കോ ഓര്‍ടിനറ്റൊര്‍ മാരായ ജോയ് പൗലോസ് , അബ്രാഹം എന്നിവര്‍ നേത്രുത്വം നല്‍കി . ഈ ഫാമിലി ടൂര്‍ ഒരു വന്‍ വിജയമാക്കിയ എല്ലാ അംഗങ്ങള്‍ക്കും അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ മൂലെക്കുന്നേല്‍ നന്ദി അറിയിച്ചു .
വോക്കിംഗ് മലയാളി അസോസിയേഷന്‍ ക്രിക്കറ്റ് ടീമിന് വീണ്ടും വിജയം
കഴിഞ്ഞ ഞായറാഴ്ച ലണ്ടന് സമീപമുള്ള ചെം (cheam) മലയാളി ക്രിക്കറ്റ് ടീമുമായി നടന്ന മത്സരത്തില്‍ വോക്കിംഗ് മലയാളി അസോസിയേഷന്‍ ടീം ഏഴു വിക്കറ്റ് വിജയം നേടി . മികച്ച ഫീല്‍ടിംഗ് കാഴ്ച വച്ച വോക്കിംഗ് ടീം 105 റണ്‍സിനാണ് ചെം ടീമിനെ പരാജയപെടുത്തിയത് . ഈ പതിമൂന്നിനു ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വെസ്റ്റ്ബൈ ഫ്ലീറ്റില്‍ നടക്കുന്ന മാച്ചില്‍ മിച്ചം മലയാളി ടീമുമായും , ഇരുപത്തി ഒന്നിന് പോര്‍ട്സ്മൌത്തില്‍ നടക്കുന്ന മത്സരത്തിലും വോക്കിംഗ് മലയാളി അസോസിയേഷന്‍ പങ്കെടുത്തു മത്സരിക്കും .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല