1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2011


വോക്കിങ് മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ 24ന് ഓള്‍ഡ് വോക്കിംഗ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി. ഇതോടൊപ്പം അംഗങ്ങളുടെ കുട്ടികള്‍ക്കായി നടന്ന കലോത്സവം അംഗങ്ങളുടെ പങ്കാളിത്തവും കുട്ടികളുടെ മികച്ച പ്രകടനംകൊണ്ടു ശ്രദ്ധേയമായി.

ചിത്ര രചന, പ്രസംഗം, സംഗീതം, മോണോ ആക്ട്, മിമിക്രി, മലയാളം എഴുത്തും വായനയും, കഥ പറച്ചില്‍ തുടങ്ങിയ നിരവധി ഇനങ്ങളില്‍ മത്സരം നടന്നു. അജിത നമ്പ്യാര്‍ ഒരുക്കിയ വിഷുക്കണി, ഈസ്റ്ററും വിഷുവും അടിസ്ഥാനമാക്കി നടന്ന സ്‌കിറ്റുകള്‍, മാജിക് ഷോ എന്നിവ ഏറെ ആകര്‍ഷണമായിരുന്നു.
അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പങ്കാളിയായി തിരഞ്ഞെടുക്കുന്ന വോക്കിങ് ഹോസ്‌പൈസിനു വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഉത്ഘാടനം യുക്മപ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍ നിര്‍വഹിച്ചു.

ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാനെത്തിയവര്‍ക്ക് സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതവും പ്രസിഡന്റ് ജോണ്‍ മൂലക്കുന്നേല്‍ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിച്ച പരിപാടികള്‍ വിഭവ സമൃദ്ധമായ ഈസ്റ്റര്‍ വിഷു സദ്യയോടുകൂടി വൈകുന്നേരം 9 മണിക്ക് സമാപിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.