വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 35ാമത് ധനസഹായം കാന്‍സര്‍ രോഗിയായ ഏറണാകുളം ജില്ലയിലെ നെടുമ്പാശേരി പഞ്ചായത്തില്‍ ചിറ്റെത്ത് ഷാജിക്ക് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി അങ്കമാലി സെന്റ് മാര്‍ട്ടിന്‍ പള്ളി വികാരി ഫാദര്‍ വര്‍ഗീസ് കട്ടക്കകതോട്ട് 100,000 രൂപയുടെ ചെക്ക് ഷാജിക്ക് കൈമാറി. തദവസരത്തില്‍ അങ്കമാലി മുനിസിപ്പല്‍ കൗണ്‍സിലര്‍ സജി വര്‍ഗിസ്, സാമുഹ്യ പ്രവര്‍ത്തകനായ ഏലിയാസ്, ചാരിറ്റി പ്രവര്‍ത്തക സുനി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മുന്ന് വര്‍ഷമായി കാന്‍സറിന് ചികിത്സ തേടിക്കൊണ്ടിരിക്കുന്ന ഷാജി ഓട്ടോ ഡ്രൈവറായിരുന്നു. വലിയ അല്ലലും അലച്ചിലും ഇല്ലാതെ തുച്ഛമായ വരുമാനം കൊണ്ട് ജീവിച്ചു പോരുമ്പോഴാണ് അപ്രതീക്ഷിതമായി കഴുത്തിലെ നീര്‍ക്കെട്ടു മുലം ആശുപത്രിയില്‍ പോകേണ്ടിവന്നത്. അമല ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനയിലാണ് ഷാജിക്ക് കാന്‍സര്‍ ആണെന്ന വിവരം അറിയാന്‍ കഴിഞ്ഞത്. പള്ളിക്കാര്‍ നല്‍കിയ നാലു സെന്റ് സ്ഥലത്ത് ഷാജിയുടെ പ്രയത്‌നം മൂലം ഉണ്ടാക്കിയ ഒരു കൊച്ചു വീടും, ഒരു ഓട്ടോറിക്ഷയുമാണ് ഷാജിയുടെ ആകെയുള്ള സമ്പാദ്യം.
വീട് വയ്ക്കാന്‍ അങ്കമാലി കാനറ ബാങ്കില്‍ നിന്നും ഒന്നര ലക്ഷംരൂപയുടെ ലോണും ഷാജി എടുത്തിട്ടുണ്ട് .ലോണ്‍ തിരിച്ചടവിന്റെ അടവ് മുടങ്ങിയത് മൂലം ഷാജി ഇപ്പോള്‍ ജപ്തി ഭിഷണിയിലാണ്. ചികിത്സയുടെ ആവശ്യത്തിനുവേണ്ടി ജീവിത വരുമാനമായി ആകെ ഉണ്ടായിരുന്ന ഓട്ടോ പോലും ഷാജിക്ക് വില്‍ക്കേണ്ടിവന്നു. കീമൊതെറാപ്പി ചെയ്യാന്‍ പണമില്ലാത്തതിനാല്‍ ഷാജി അത് വേണ്ടെന്നു വച്ചിരിക്കുകയാണ്. എഴാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബം ആണ് ഷാജിയുടെത്. ഇപ്പോള്‍ തന്നെ മുന്ന് ലക്ഷത്തിലേറെ രൂപ കടമുള്ള ഷാജി കുട്ടികളുടെ പഠനവും തന്റെ ചികിത്സയും എങ്ങനെ മുന്‍പോട്ടു പോകും എന്നോര്‍ത്ത് വ്യസനിക്കുകയാണ്.
നാട്ടുകാരുടെയും പള്ളിക്കാരുടെയും ചെറിയ സഹായം കൊണ്ടാണ് ഷാജിയുടെ ജീവിതംമുന്‍പോട്ടു പോകുന്നത് .യു.കെ.യിലെ നല്ലവരായ രണ്ടു വ്യക്തികളാണ് ഷാജിയുടെ അവസ്ഥ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഷാജിയെ കുറിച്ച് അറിഞ്ഞ വോക്കിംഗ് കാരുണ്യ 35ാമത് ധനസഹായം ഷാജിക്ക് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സംരംഭത്തെ സഹായിച്ച യു.കെ. യിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു.
http://www.wokingkarunya.co.uk/
https://www.facebook.com/pages/WokingKarunyaCharitablesocitey/193751150726688
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല