വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാലാമത് ധനസഹായം നല്‍കുന്നത് പൊതു ജനങ്ങളുടെ അപേക്ഷ യില്‍നിന്നും നറുക്കെടുപ്പിലുടെ തിരെഞ്ഞെടുത്ത മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള ജന്മനാ അനാഥനും ഇപ്പോള്‍ തിമിരം ബാധിച്ചു രണ്ടു കണ്ണിന്റെയും കാഴ്ച ഏറെക്കുറെ നഷ്ടപെട്ട അവസ്ഥയിലുള്ള തോമസ് എന്ന സഹോദരനാണ്.
ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപെട്ട തോമസ് മേസ്തിരി പണി ചെയ്തു ജീവിച്ചുവരികയായിരുന്നു. അങ്ങനെയിരിക്കെ 7 വര്‍ഷം മുന്‍പ് പണിസ്ഥലത്ത് വച്ചുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് പൂര്‍ണ്ണമായി എഴുന്നേറ്റു നടക്കാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും അദ്ദേഹത്തിന് തന്റെ പഴയ ജോലിയിലേയ്ക്ക് തിരിച്ചു പോകാന്‍ ആഗ്രഹമുണ്ട്. പക്ഷെ അദ്ദേഹത്തെ ഇപ്പോള്‍ അലട്ടുന്ന പ്രശ്നം കണ്ണിന്റെ കാഴ്ചക്കുറവാണ്. തോമസ് ഇപ്പോള്‍ ഒരു പ്രമേഹരോഗിയുംകുടിയാണ്.
തിമിര ശസ്ത്രക്രിയയിലുടെ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് തോമസ്. അപകടത്തിനു ശേഷം ഇതുവരെ തോമസിന് ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തമായി വീടോ മറ്റു ആസ്തികളോ ഇല്ലാത്ത തോമസ് ശസ്ത്രക്രിയയ്ക്കായി ആരെങ്കിലും സഹായിക്കാന്‍ മുന്‍പോട്ടു വരും എന്ന പ്രതീക്ഷയിലാണ്. ഈ സഹോദരനെ സഹായിക്കുവാന്‍ സന്മനസുള്ള യു. കെ. യിലെ നല്ലവരായ സുഹൃത്തുക്കള്‍ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ട്ലേയ്ക്ക് മാര്‍ച്ച് 15 നു മുന്‍പായി പണം നിക്ഷേപിക്കാവുന്നതാണ്.
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല