വോക്കിംഗ് കാരുണ്യയുടെ മുപ്പത്തൊന്‍പതാമത് ധനസഹായം പത്തനംതിട്ട ജില്ലയില്‍പന്തളം പഞ്ചായത്തില്‍കൂരംപാലയിലുള്ള കൊച്ചുതെങ്ങുംവിളയില്‍ രാജുവിന്റെ മകന്‍ രാഹുല്‍ രാജിന് കൈമാറി
വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടിഡോക്ടര്‍ ജോണ്‍സണ്‍,(പന്തളംസി.എം.ഹൊസ്പിറ്റല്‍)50,000രൂപയുദെ ചെക്ക് രാഹുല്‍ രാജിന് കൈമാറി.
ഇരുവൃക്കകളും തകരാറിലായ രാഹുല്‍ കാഴ്ച്ചകുറവും ആരോഗ്യമില്ലായ്മയും കാരണംപത്താം ക്ലാസ്സില്‍വച്ച് പഠനം നിര്‍ത്തേണ്ടി വന്നു. രാഹുലിന്റെ അച്ഛന്‍ കൂലിപണി എടുത്താണ് കുടുംബംപുലര്‍ത്തിപോരുന്നത്.രാഹുലിന് രണ്ടു വയസുള്ളപ്പോഴാണ് രാഹുലിന് വൃക്കയ്ക്ക് തകരാറുള്ളതായികണ്ടുപിടിച്ചത്.
കഴിഞ്ഞ പതിനാലു വര്ഷമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രാഹുലിനെചികില്‌സിച്ചുകൊണ്ടിരിക്കുന്നത്.ആകെയുള്ള 5 സെന്റ് സ്ഥലം രാഹുലിന്റെ സഹോദരിയുടെ വിവാഹത്തിനായി ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയാണ്.അച്ഛനമ്മമാര്‍ ജോലിചെയ്തുകിട്ടുന്ന മുഴുവന്‍ പണവും രാഹുലിന്റെ ചികിത്സയ്ക്കായി ചിലവഴിക്കുകയാണ് ഈ കുടുംബം.
ഇരുവൃക്കകളും തകരാറിലായതിനാല്‍ ഇനി വൃക്ക മാറ്റിവയ്ച്ചാല്‍ മാത്രമേ രാഹുലിന്
ജീവന്‍നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു.അതിനായി ഏകദേശം 18 ലക്ഷത്തോളം രൂപ ചിലവാകും.ഇത്രയും ഭാരിച്ച തുക എവിടെനിന്ന് കണ്ടെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് രാഹുലിന്റെ മാതാപിതാക്കള്‍. കുടാതെ ആഴ്ചയില്‍ 3 പ്രാവശ്യം വീതം ഡയാലിസിസ് നടത്തേണ്ടതുണ്ട് രാഹുലിന്.
രാഹുലിനെ കുറിച്ചറിഞ്ഞ ഒരു യു. കെ. മലയാളി രാഹുലിനെ സഹായിക്കുന്നതിനു
വേണ്ടി വോക്കിംഗ് കാരുണ്യയെ സമീപിക്കുകയായിരുന്നു..ഈ സംരംഭത്തെ സഹായിച്ചയു.കെ. യിലെ സന്മനസുള്ള എല്ലാസുഹൃത്തുക്കള്‍ക്കുംവോക്കിംഗ് കാരുണ്യ നന്ദിഅറിയിക്കുന്നു.
വോക്കിംഗ് കാരുണ്യചാരിറ്റബിള്‍ സൊസൈറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല