വോക്കിംഗ് കാരുണ്യയുടെ നാല്പതാം ധനസഹായം കണ്ണൂര്‍ പായം പഞ്ചായത്ത് പെരുങ്കരി മാളിയേക്കല്‍ മര്‍ക്കോസിനു കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി പേരാവൂര്‍ എം.എല്‍ .എ സണ്ണി ജോസഫാണ് 50,000 രൂപയുടെ ചെക്ക് കൈമാറിയത്. തദവസരത്തില്‍ വോക്കിംഗ് കാരുണ്യ ചരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ജെയിന്‍ ജോസഫ്, കൊള്ളിതട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോം മാത്യു
തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ശ്വാസകോശം പഴുത്ത് ചലം വയറ്റിലെയ്ക്ക് ഇറങ്ങി വയറ് വീര്‍ത്ത് ആഴ്ചതോറും ട്യൂബ് ഇട്ട് എടുത്തു കളയേണ്ട ദുരിതകരമായ അവസ്ഥയാണ് മര്‍ക്കോസിന്. ഒരു തവണ ഇത് ചെയ്യുന്നതിന്ഏകദേശം 1500 രുപയോളം ചിലവ് വരും.
കൂടാതെ ഒരുമാസത്തെമരുന്നിനും മറ്റുമായി 4,000 രൂപയോളം വേറെയും തുക വേണ്ടി വരും. ഒരു വര്ഷം മുന്‍പ് തലശേരി ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ മര്‍ക്കോസിന് ഒരു ഓപ്പറേഷന്‍ ചെയ്തിരുന്നു. ആകെയുള്ള 90 സെന്റു സ്ഥലം 1,50,000 രുപയ്ക്ക് സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയാണ് ആദ്യത്തെ ഓപ്പറേഷനുള്ള തുക കണ്ടെത്തിയത്. ആ തുക ഇതുവരെ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ ജപ്തി ഭീഷണിയിലാണ് മര്‍ക്കോസിന്റെ കുടുംബം ഇന്ന്.
രണ്ടാമത് ഒരു ഓപ്പറേഷന്‍ കൂടി ഉടന്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓപ്പറേഷനുള്ള തുക എവിടുന്നു കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് കൂലിപണിക്കാരനായിരുന്ന മര്‍ക്കോസ്. അസുഖം മൂലം കൂലിപണിക്ക് കുടി പോകാന്‍ സാധിച്ചിരുന്നില്ല മര്‍ക്കോസിന്. ഈ അവസരത്തില്‍ മര്‍ക്കൊസിനെ സാമ്പത്തികമായി സഹായിച്ച യു.കെ. യിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കുംവോക്കിംഗ് കാരുണ്യ
നന്ദിഅറിയിക്കുന്നു.
വോക്കിംഗ് കാരുണ്യചാരിറ്റബിള്‍ സൊസൈറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല