വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അഞ്ചാമത് ധനസഹായം കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്ക് സമീപം കുണ്ടുതോട് എന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന അലന്‍ സന്തോഷ് എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് കൈമാറി .അലന്‍ സന്തോഷ് ബ്ലഡ് കാന്‍സര്‍ പിടിപെട്ട് ചികിത്സയിലാണ്. വോക്കിംഗ്കാരുണ്യയുടെ അഞ്ചാമത് സഹായമായി 50 ,000 രൂപയാണ് അലന് ചികിത്സക്കായി നല്‍കിയത്.
വോക്കിംഗ്കാരുണ്യയ്ക്ക് വേണ്ടി നാഗന്‍പാറ ഗവണ്മെന്റ് സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ് മേരിക്കുട്ടി ജോര്‍ജ് 50 ,000
രൂപയുടെ ചെക്ക് അലന്റെ മാതാവിന് കൈമാറി.തദവസരത്തില്‍ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍
സൊസൈറ്റിയുടെ ട്രെഷറര്‍ ബോബന്‍ സെബാസ്റ്റ്യന്‍ സന്നിഹിതനായിരുന്നു. വോക്കിംഗ് കാരുണ്യയോടൊപ്പം
ഈ സംരംഭത്തോട് സഹകരിച്ച യു.കെ. യിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ
നന്ദി അറിയിക്കുന്നു.
വോക്കിംഗ് കാരുണ്യ ഇതുവരെ കേരളത്തിലെ അഞ്ചു ജില്ലകളിലായി 182555.70 രൂപ
അവശതയനുഭവിക്കുന്ന പാവപ്പെട്ടവരും രോഗികളുമായ വിവിധ ആളുകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും
ധനസഹായമായി നല്‍കി കഴിഞ്ഞു. ഓരോ മാസം ചെല്ലും തോറും വോക്കിംഗ് കാരുണ്യയുടെ
ജനപിന്തുണയേറിക്കൊണ്ടിരിക്കുകയാണ്. ചിട്ടയായ പ്രവര്‍ത്തനവും, ധനസഹായം തികച്ചും
അര്‍ഹരായവര്‍ക്ക് നേരിട്ടു എത്തിക്കുന്നതു മൂലവുമാണ്.വോക്കിംഗ് കാരുണ്യയ്ക് ഇത് സാധിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല