വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഏഴാമത് ധനസഹായം ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്തില്‍ എരുമക്കുഴി മുറിയില്‍ താമസിക്കുന്ന കൂലിപണിക്കാരനായ രാധാകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന് കൈമാറി.ഒരു അപകടത്തെ തുടര്‍ന്ന് ശരിരത്തിന്റെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു കിടപ്പിലാണ് ഈ സഹോദരന്‍.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി 40000 രൂപയാണ് രാധാകൃഷ്ണന്റെ ചികിത്സയ്ക്കായി നല്‍കിയത്. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി മെമ്പര്‍ ഡിജു സെബാസ്റ്റ്ന്റെ സാന്നിധ്യത്തില്‍ മാവേലിക്കര M.L.A , റ്റി. പി. രാജേഷ് 40000 രൂപ യുടെ ചെക്ക് രാധാകൃഷ്ണന്റെ മകന്‍ ഗോവിന്ദനു കൈമാറി .വോക്കിംഗ് കാരുണ്യയെപോലുള്ള സംഘടനകള്‍ രോഗികള്‍ക്കും പാവങ്ങള്കും സഹായവും നമ്മുടെ കൊച്ചു കേരളത്തിന് അഭിമാനവുമാണെന്ന് റ്റി. പി. രാജേഷ് M.L.A. അഭിപ്രായപ്പെട്ടു.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയോടൊപ്പം ഈ സംരംഭത്തോട് സഹകരിച്ച യു . കെ.യിലെ നല്ലവരായ എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ്കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നന്ദി അറിയിക്കുന്നു. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാമത് ധനസഹായം നല്‍കുന്നത് തൃശൂര്‍ ജില്ലയില്‍ വൃക്ക മാറ്റിവയ്ക്കല്ശാ സ്ത്ര ക്രിയയ്ക്ക് തയ്യാറെടുക്കുന്ന ഒരു സഹോദരനാണ് .കുടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല