ജീവകാരുണ്യ പ്രവര്‍ത്തനം എന്ന ഏക ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാമത് ധനസഹായം തൃശൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തില്‍ താമസിക്കുന്ന ഷൈജു ജോര്‍ജ് എന്ന ചെറുപ്പക്കാരന് കൈമാറി. രണ്ടു കിഡ്നിയുടെയും പ്രവര്‍ത്തനം നഷ്ട്ടപ്പെട്ടു ചികിത്സയിലായിരുന്നു ഷൈജു . ഷൈജുവിന്റെ കിഡ്നി Transplantation നു വേണ്ടിയാണു വോക്കിംഗ് കാരുണ്യ ഷൈജുവിനു സഹായധനം നല്‍കിയത് .
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി 50,250 രൂപയാണ് ഷൈജുവിന്റെ ചികിത്സയ്ക്കായി നല്‍കിയത്. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയ്ക്ക് വേണ്ടി ബാബു തോമസ് കെന്റ്,ചാലക്കുടി ഇലഞ്ഞിപ്ര പള്ളി വികാരി ഫാദര്‍ വര്‍ഗിസ് വട്ടക്കാട് എന്നിവര്‍ ചേര്‍ന്ന് 50,250 രൂപയുടെ ചെക്ക് ഷൈജുവിന്റെ ഭാര്യ ആനി ഷൈജുവിനു കൈമാറി. ഷൈജു ആശുപത്രിയില്‍ വിശ്രമത്തിലാണെന്നും ഷൈജുവിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും ഷൈജുവിന്റെ ബന്ധുക്കള്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് സാമ്പത്തികമായി സഹായിച്ച യു. കെ. യിലെ എല്ലാ സുമനസുകള്‍ക്കും ഷൈജുവിന്റെ കുടുംബം നന്ദി അറിയിക്കുകയും ചെയ്തു.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയോടൊപ്പം ഈ സംരംഭത്തോട് സഹകരിച്ചയു . കെ.യിലെ നല്ലവരായ എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നന്ദി അറിയിക്കുന്നു. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്‍പതാമത് ധനസഹായം നല്‍കുന്നത് ഏറണാകുളം ജില്ലയിലാണ് കുടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല