ബോബന് സെബാസ്റ്റ്യന്‍
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്‍പതാമത് ധനസഹായം ഏറണാകുളം ജില്ലയിലെ ഇലഞ്ഞി
പഞ്ചായത്തില്‍ പൊന്‍കുറ്റ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മരിയാലയം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന ആതുരാലയത്തിനു കൈമാറി.
60 ഓളം മാനസിക രോഗികളെ ശുശ്രിക്ഷിക്കുന്ന ആതുരാലയമാണ് മരിയാലയം. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍
സൊസൈറ്റി 40,240 രൂപയാണ് മരിയാലയത്തിലെ രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി നല്‍കിയത്. വോക്കിംഗ്
കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി മെമ്പര്‍ ശ്രി സാജു ജോസെഫിന്റെ സാന്നിധ്യത്തില്‍ ഇലഞ്ഞി മര്‍ച്ചന്റ് അസോസിയേഷന്
പ്രസിഡന്റ് ജോയ്സ് മാമ്പള്ളി 40,240 രൂപയുടെ ചെക്ക് മരിയാലയം രക്ഷാധികാരി ശ്രി, മാത്യുവിനു കൈമാറി.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയോടൊപ്പം ഈ സംരംഭത്തോട്സഹകരിച്ചയു . കെ.യിലെ നല്ലവരായ
എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നന്ദി അറിയിക്കുന്നു.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്താമത് ധനസഹായം നല്‍കുന്നത് കൊല്ലം ജില്ലയിലായിരിക്കും
കുടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല