വോകിംഗ് കാരുണ്യ (കുറ്റ്യാടി): വോകിംഗ് കാരുണ്യയോട് ചേര്‍ന്ന് യു കെ മലയാളികളുടെ പുതുവത്സര സമ്മാനമായി സമാഹരിച്ച നാല്പത്തി അയ്യിരം രൂപ ജന്‍മന തളര്‍ന്നുകിടക്കുന്ന ജോതിസിന് കൈമാറി. വോകിംഗ് കാരുണ്യയ്ക്കുവേണ്ടി കുണ്ടുതോട് സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ DR Dasiy ജ്യോതിസിന്റെ വീട്ടിലെത്തി വോകിംഗ് കാരുണ്യയുടെ അന്‍പത്തി അഞ്ചാമത് സഹായമായ നാല്പത്തി അയ്യായിരം രൂപയുടെ ചെക്ക് ജ്യോതിസിന്റെ മാതാപിതാക്കള്‍ക്ക് കൈമാറി. തദവസരത്തില്‍ വോകിംഗ് കരുണ്യയുടെ സെക്രടറി ബോബന്‍ സെബാസ്റ്റ്യന്റെ പിതാവും സന്നിഹിതനായിരുന്നു.
കുടിയേറ്റ ഗ്രമാമായ കുണ്ടുതോട്ടില്‍ പാലക്കതകിടിയേല്‍ കുഞ്ഞുമോനും കുടുംബവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. തന്റെ മൂത്ത മകന്‍ പതിനഞ്ചു വയസുകാരന്‍ ജ്യോതിസ് ജനിച്ചനാള്‍ മുതല്‍ വിധി അവനോടു കരുണകാണിച്ചില്ല. അവനു മറ്റു കുട്ടികളെപ്പോലെ ഓടിച്ചാടി നടക്കുവാനോ കളിക്കുവാനോ താനെ എണീറ്റിരിക്കുവാന്‍പോലുമോ കഴിയില്ല. ജ്യോതിസ് ജനിച്ച നാള്‍മുതല്‍ ഇ കുടുംബം സന്തോഷമെന്തന്നറിഞ്ഞിട്ടില്ല. സാമ്പത്തികമായി ഒന്നുമില്ലാതെ കൂലിപ്പണികൊണ്ട് ഉപജീവനം നടത്തിയിരുന്ന തോമസിന് മാറാരോഗിയായ കുഞ്ഞു ജനിച്ചത് താങ്ങാവുന്നതിലും അധികമായിരുന്നു.
തീരാ ദുഃഖങ്ങളുടെ നടുവിലും തോമസ് തന്റെ മകനുവേണ്ടി രാപകല്‍ അദ്വാനിച്ചു കഴിയുന്നതെല്ലാം ചെയ്തു കൊടുക്കുന്നു. മൂന്നു സെന്‍ട് സ്ഥലത്ത് ഒരു കൊച്ചു കുടിലിലാണ് തോമസും കുടുംബവും താമസിക്കുന്നത്.കുറെ നാള്‍ പല ആശുപത്രികളും പരീക്ഷിച്ചു ഇപ്പോള്‍ പുട്ടപര്ത്തിയിലുള്ള സായി ബാബാ ആശുപത്രിയിലെ ചികിത്സയിലാണ്. ഓരോ തവണ ആശുപത്രിയില്‍ പോയിവരവിനുതന്നെ നല്ലൊരു തുക ആവശ്യമാണ്. കൂലിപ്പണിക്കാരനായ തോമസിന് ഇത്രയും തുക കണ്ടെത്തുകയെന്നത് ഒരിക്കലും സാദ്യമല്ല ഇതുവരെയുള്ള ചികിത്സകള്‍ക്കായി നല്ലൊരു തുക ചിലവഴിച്ചു കഴിഞ്ഞു. നിരവധിപ്പേരില്‍നിന്നും വായ്പാ മേടിച്ചാണ് ഇതുവരെ ചികിത്സയും മറ്റുകാര്യങ്ങളും മുന്‍പോട്ടു കൊണ്ടുപോയത്. ഇനിയുമെങ്ങനെ മുന്‍പോട്ടു പോകുമെന്നറിയാതെ തകര്‍ന്നു നില്‍ക്കുകയാണ് തോമസും കുടുംബവും.
ഈ അവസരത്തില്‍ ജ്യോതിസിനും കുടുംബത്തിനും ഒരു കൈത്താങ്ങായി മാറിയ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
saju joseph :07507361048
Boban Sebastian:07846165720
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല