വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ആളുകള്‍ക്ക് നന്മ ചെയ്യുന്ന ഇങ്ങനെ ഒരു പ്രസ്ഥാനത്തിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്യാന്‍ കിട്ടിയ അവസരം ഒരു മെഡല്‍ കിട്ടുന്നതുപോല സന്തോഷമുള്ള കാര്യമാണെന്നു മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒന്‍പതു മാസത്തെ പ്രവര്‍ത്തനം കൊണ്ട് യുകെ മലയാളിയ്ക്ക് പ്രിയങ്കരമായിത്തീര്‍ന്ന പ്രസ്ഥാനമാണ് വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി. തികച്ചും സുതാര്യമായ രീതിയില്‍ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നതാണ് പ്രസ്ഥാനത്തെ ഇത്രയും ജനകീയമാക്കിയത്. വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ വോക്കിങ് കാരുണ്യയുടെ സഹായം കേരളത്തിലെ ഒന്‍പതു ജില്ലകളിലായി നിരവധിപേര്‍ക്ക് ലഭിച്ചു കഴിഞ്ഞു.
ചെറുതെങ്കിലും എല്ലാ മാസവും കേരളത്തിലെ നിര്‍ധനരായ അര്‍ഹതപ്പെട്ടവര്‍ക്ക് കഴിയുന്ന സഹായം എത്തിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അതില്‍ മുന്നേറുന്നതില്‍ യുകെ മലയാളികള്‍ സഹായിക്കുന്നത് വളരെ സന്തോഷമുള്ള വാര്‍ത്തയാണ്. മെയില്‍വഴിയും മാധ്യമങ്ങള്‍ വഴിയും ഈ പ്രസ്ഥാനത്തിന്റെ നല്ല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍പോലും സഹായവുമായി മുന്നിലേക്കു വരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല