1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2011

പ്രത്യേക ലേഖകന്‍

ശനിയാഴ്ച നടന്ന വോക്കിംഗ് മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പു ഫലം ഇതുവരെ പുറത്തു വിടാത്തത് ഭാരവാഹിയാവാന്‍ ആരും തയ്യാറാകാത്തത് കൊണ്ടാണെന്ന് ആക്ഷേപം.സംഘടന നേതൃത്വത്തിലെ ചിലരുടെ പ്രവര്‍ത്തന ശൈലിയില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കുള്ള പ്രതിഷേധം മൂലം പലരും ജനറല്‍ ബോഡിയില്‍ നിന്നും വിട്ടു നിന്നതായും പങ്കെടുത്തവര്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതായും പറയപ്പെടുന്നു.ജനറല്‍ ബോഡി കഴിഞ്ഞു രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടുംതിരഞ്ഞെടുപ്പ് സംബന്ധിച്ച യാതൊരു വിവരങ്ങളും അസോസിയേഷന്‍ അംഗങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ലഭിച്ചിട്ടില്ല.

നേതൃത്വത്തോടുള്ള അസ്വാരസ്യം മൂലം യുക്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഏഷ്യാനെറ്റ്‌ സാന്താ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിലും വോക്കിംഗ് മലയാളികളുടെ പ്രാതിനിധ്യം നന്നേ കുറവായിരുന്നു.അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളും ഈ വര്‍ഷം അംഗത്വം പുതുക്കിയിട്ടില്ലെന്നും അറിയുന്നു.ഏതാനും മാസങ്ങള്‍ക്കുമുന്‍പ് വോക്കിംഗ് മലയാളി അസോസിയേഷനില്‍ നിന്നും കുറേപ്പേര്‍ പിരിഞ്ഞു പോകുകയും മറ്റൊരു മലയാളി സംഘടന തുടങ്ങുകയും ചെയ്തിരുന്നു.

അതേസമയം ഹാള്‍ ബുക്ക്‌ ചെയ്ത സമയം കഴിഞ്ഞത് മൂലമാണ് ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ കഴിയാത്തത് എന്ന് അസോസിയേഷനിലെ ഒരു നേതാവ് പറഞ്ഞു.പതിനൊന്നുപേര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തതായും അവരില്‍ നിന്നും ഏറ്റവും അടുത്ത ദിവസം ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നിലവിലുള്ള സെക്രട്ടറിയെ ചുമതലപ്പെടുത്തിയാതായും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ നേതാവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.