ടോമിച്ചന്‍ കൊഴുവനാല്‍
വോക്കിംഗ് മലയാളി അസോസിയേഷന്‍ന്റെ ഓണാഘോഷം കേരള തനിമയാര്‍ന്ന രീതിയില്‍ അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഓള്‍ഡ് വോക്കിംഗ് കമ്മ്യുണിറ്റി സെന്ററില്‍ നടന്ന ആഘോഷ പരിപാടി വോക്കിംഗ് ബോറോ കൌണ്സില്‍ അംഗം ബ്രയാന്‍ ക്രോസ് ,കൌണ്സിലര്‍ ടിന ലിടിങ്ങ്ടോന്‍, എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥി ആയിരുന്ന യുക്മ വൈസ് പ്രസിഡന്റ് വിജി കെ പി ഓണസന്ദേശം നല്‍കി. യുക്മ പ്രസിഡന്റ് ആയി വീണ്ടും തിരെഞ്ഞെടുക്കപെട്ട വോക്കിംഗ് മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണിനെ യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ മൂലെക്കുന്നേല്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതവും ,ജോയിന്റ് ട്രഷറര്‍ അബ്രാഹം നന്ദിയും പറഞ്ഞു . ജോയി പൗലോസ്, ബോബന്‍, ജോസഫ് ജോര്‍ജ്, ബിനോയി ചെറിയാന്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി.ഉദ്ഘാടന യോഗത്തിന് ശേഷം അജിത നമ്പ്യാരുടെ നേത്രുത്വത്തില്‍ ഷീബ ബിനോയ് , ലവലി സണ്ണി, ഗ്രീഷ്മ സന്തോഷ്, ബിബി , ജോസലിന്‍, എന്നിവര്‍ അവതരിപ്പിച്ച തിരുവാതിര വളരെ ശ്രദ്ധേയമായി മാറി.
തുടര്‍ന്ന് നടന്ന ആവേശം തുളുമ്പി നിന്ന വടം വലി മത്സരമായിരുന്നു ആഘോഷപരിപടിയിലെ പ്രധാന ഇനം. വനിതകള്‍ ഉള്‍പ്പടെ ആറു ടീമുകള്‍ പങ്കെടുത്ത മത്സരം കാണാന്‍ എത്തിയ വോക്കിംഗ് മേയര്‍ കെന്‍ ഹോവാര്‍ഡ്ന്റെ ഭാര്യ സാലി, ഷീബ ബിനോയി നയിച്ച വനിതാ ടീമില്‍ ഇടം നേടി . അത്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ നിന്ന് ഡിജു സെബാസ്റ്റ്യന്‍,ബോബന്‍, ഷാഹൂല്‍ ,ബിജോ .ജെറി ,സാജു, മനോജ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും, ചാക്കോ , സോളസ്,ദില്‍ജോ, സുനില്‍ ,ബോബി,സുജീഷ് ,റെജിഎന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ഷീബ ബിനോയി, ത്രസ്യമ്മ മാണി, ഗ്രീഷ്മ സന്തോഷ്, റിയ ജെയിന്‍ ,ജൂബി ജോയി , നിറ്റി ലോറന്‍സ്, എന്നിവരോടൊപ്പം മാഡം മേയരസ് ഉള്‍പെട്ട ടീം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്ത് മിനി സ്റ്റാലിന്‍, ലവലി സണ്ണി, ആന്‍സി എബ്രഹാം,ലാലി ആന്റണി, ക്രിസ്റ്റീന വര്‍ഗീസ്, സാറ ബാബു , അമ്മു സാജു എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും നേടി. ഫൈനലില്‍ എത്തിയ ടീം അംഗങ്ങളെ വോക്കിംഗ് മേയര്‍ പരിചയപെട്ടു.
വടം വലി മത്സരത്തിനു ശേഷം നടന്ന വിഭവ സമൃദ്ധവും രുചികരവുംമായിരുന്നു.മുപ്പതു തരം തരംവിഭവങ്ങളും ,നാലു തരം പായസവും ഉള്‍പ്പടെയുള്ള ഓണസദ്യ ആയിരുന്ന ഈ ആഘോഷ പരിപാടിയുടെ മുഖ്യ ആകര്‍ഷണം. വോക്കിംഗ് മേയറും ഭാര്യയും തൂശനിലയില്‍ വിളമ്പിയ ഓണസദ്യ കേരള തനിമയോടെ കൈ കൊണ്ട് വാരി കഴിക്കുന്ന കാഴ്ച വളരെ രസകരമായി മാറി. ഓണസദ്യക്ക് ശേഷം നടന്ന യോഗത്തില്‍ അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന കുട്ടിക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി അസോസിയേഷന്‍ നല്‍കി വരുന്ന നൂറ്റി ഒന്ന് പൌണ്ടിന്‍റെ കാഷ് അവാര്‍ഡ് വോക്കിംഗ് മേയര്‍ Cllr കെന്‍ ഹോവാര്‍ഡ്, ക്രിസ്റ്റീന വര്‍ഗീസ്നു നല്‍കി അനുമോദിച്ചു. കൂടാതെ യുക്മ സൌത്ത് വെസ്റ്റ് -ഈസ്റ്റ് റീജിയന്‍ വോക്കിങ്ങില്‍ വച്ച് നടന്ന കായിക മേളയില്‍ പങ്കെടുത്ത വിജയികളായ ബേസില്‍ തോമസ്, ഏയ്‌ന്‍ജല്‍ അഗസ്റിന്‍, ലവലി സണ്ണി, ഗ്രീഷ്മ സന്തോഷ്, ഷീബ ബിനോയ്, സുധീപ്, നീതാ ബിനോയ് എന്നിവര്‍ക്ക് സെരടിഫിക്കറ്റുകള്‍ മേയര്‍ വിതരണം ചെയ്തു. യു കെ യിലെ അറിയപെടുന്ന ഗായകനായ ജയ്സന്‍ പീറ്റര്‍ അവതരിപ്പിച്ച ഇമ്പമാര്‍ന്ന വിവിധ ഭാഷാ ഗാനങ്ങള്‍ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ജയ്സന്‍ ന്റെ ഓണപൂവേ എന്ന് തുടങ്ങുന്ന ഗാനം നിലക്കാത്ത കയ്യടിയോടെയാണ് ശ്രോതാക്കള്‍ സ്വീകരിച്ചത്. ജാസ്മിന്റെയും , നിറ്റിയുടെയും മനോഹരമായ പാട്ടുകള്‍ ഗാനമേളക്ക് മാറ്റുകൂട്ടി.
ഓണസദ്യക്ക് ശേഷം ആന്‍ മരിയ സണ്ണിയും, ഡോണ ഡറിക്കും, അവതരിപ്പിച്ച തകര്‍പ്പന്‍ ഡാന്സോടെ കലാപരിപാടികള്‍ തുടക്കമായി. നാലു പായസം കഴിച്ചിരുന്ന കാണികള്‍ക്ക് അഞ്ചാമതൊരു പായസം കൂടി ലഭിച്ച രീതിയിലുള്ള അഭിനന്ദനമര്‍ഹിക്കുന്ന പ്രകടനമായിരുന്നു ആന്‍ മരിയയും ഡോണയും കാഴ്ച വച്ചത്. തുടര്‍ന്ന് നടന്ന കലാപരിപടികളുടെയും സിനിമാറ്റിക്, ക്ലാസ്സിക്കല്‍ ഡാന്സുകളുടെയും മിന്നുന്ന പ്രകടനങ്ങള്‍ ആയിരുന്നു സ്റ്റേജില്‍ നടന്നത്. ലിയ ജെയിന്‍ അവതരിപ്പിച്ച കീ ബോര്‍ഡ് പ്രകടനം, ഏയ്‌ന്‍ജല്‍ അഗസ്റിന്‍, എമിലിന്‍ അഗസ്റിന്‍ എന്നിവര്‍ അവതരിപ്പിച്ച കൃഷ്ണനും രാധയും, ജോയല്‍ ജോസ് , ജോബിന്‍ ജോസ് ,ഷാരോണ്‍ സ്റ്റാലിന്‍ എന്നിവരും, അമ്മു സണ്ണി, മേഘ്ന രാജേഷ്, ലിയ ജെയിന്‍, നീന ബിനോയ്, എന്നിവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്സുകളും ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പ് കൂട്ടി.ഏയ്‌ന്‍ജല്‍ അഗസ്റിനും, ജിന്‍ഷാ ജോഷിയും അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകള്‍ക്ക് ശേഷം, ജോഹന റിയ സുനില്‍ അവതരിപ്പിച്ച സിംഗിള്‍ ഡാന്‍സ്, എമിലിന്‍ അഗസ്റിന്‍, ഷാനിയ സ്റ്റാലിന്‍, അപ്പു സണ്ണി,എല്‍ദോ ബിനോയി, നോയല്‍ സിജോ , നീന ബിനോയി എന്നിവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവ ഏറെ കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. ഷാനിയ സ്റ്റാലിന്‍, നീന ബിനോയി, നീതാ ബിനോയി, എന്നിവര്‍ അവതരിപിച്ച സംഗീതങ്ങള്‍, ഹസ്ന ഷഹൂല്‍ അവതരിപ്പിച്ച ക്ലാസ്സിക്കല്‍ ഡാന്‍സും, ഇംഗ്ലീഷ് സോങ്ങും വളരെ ശ്രദ്ധേയമായി മാറി. കലാഭവന്‍ നൈസ്, അജിത നമ്പ്യാര്‍ എന്നിവരുടെ ശിക്ഷ്യണത്തിലാണ് കുട്ടികള്‍ ഡാന്‍സ് പഠിച്ചു വരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വോക്കിംഗ് മലയാളി അസോസിയേഷന്‍ന്റെ അഭ്യമുഖ്യത്തില്‍ വോക്കിങ്ങില്‍ എല്ലാ ശനിയാഴ്ചയും ഡാന്‍സ് പരിശീലനം നടന്നു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല