ബോബന്‍ സെബാസ്റ്റിയന്‍
രൂപീകൃതമായശേഷമുള്ള ആദ്യത്തെ ഓണാഘോഷത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അധികമായി ആളുകള്‍ പങ്കെടുത്തത് വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി. ആവേശകരമായ വടം വലിക്കും മറ്റു കായിക മത്സരങ്ങള്‍ക്കും ശേഷം തിരുവാതിരയോടെ ആരംഭിച്ച കലാവിരുന്നിനോപ്പം വിഭവസമൃദ്ധമായ ഓണസദ്യയും കൂടിച്ചേര്‍ന്നപ്പോള്‍ ഓണാഘോഷത്തിന്റെ സമ്പൂര്‍ണ്ണതയില്‍ എത്തിയ പ്രതീതി ഉണര്‍ത്തി എല്ലാവരിലും.
അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശിഷ്ടാതിഥികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. തികച്ചും പ്രാദേശികമായ പരിപാടികള്‍ മാത്രം അവതരിപ്പിച്ചതുവഴി തദ്ദേശീയരുടെ കലാ കായിക വളര്‍ച്ച ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുന്ന സംഘടനയുടെ ലക്ഷ്യപ്രാപ്തിയിലെക്കുള്ള ഒരു ചുവടുവെയ്പ്പുകൂടിയായി ഈ ഓണാഘോഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല