വോക്കിംഗ് ബോറോ കൌണ്‍സില്‍നു കീഴിലുള്ള കമ്മ്യുണിറ്റി സംഘടനകളെ ഒരു കുടകീഴില്‍ അണിനിരത്തി നടത്തിയ വോക്കിംഗ് വണ്‍ വേള്‍ഡ് പാര്‍ട്ടി അതി മനോഹരമായി മാറി .വിവിധ രാജ്യങ്ങളിലെ ആളുകള്‍ അവതരിപ്പിച്ച വ്യത്യസ്ത തരത്തിലുള്ള ഡാന്‍സുകളും മറ്റു കലാരൂപങ്ങളും അവതരണ ശൈലി കൊണ്ടും , കലാ മേന്മ കൊണ്ടും ശ്രദ്ധേയമായി മാറി. വോക്കിങ്ങിലെ മലയാളി കുരുന്നുകള്‍ അവതരിപ്പിച്ച തിളക്കമാര്‍ന്ന വിവിധ പരിപാടികള്‍ ഏവരുടെയും അഭിനന്ദത്തിനു പാത്രമായി .
വോക്കിംഗ് മലയാളി അസോസിയേഷന്‍, ചൈനീസ് അസോസിയേഷന്‍ ഓഫ് വോക്കിംഗ് ,നേപ്പാളീസ് കമ്മ്യുണിറ്റി, തുടങ്ങി നിരവധി സംഘടനകളാണ് ഈ വോക്കിംഗ് ലെഷര്‍ സെന്റെറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. വോക്കിംഗ് എം പി ജോനാഥന്‍ ലോര്‍ഡ് പരിപാടി ഉദ്ഘാടനം ചെയ്തു, വിവിധ രാജ്യങ്ങളുടെയും ലോക്കല്‍ സംഘടനകളുടെയും, വോക്കിംഗ് പോലീസ് സ്റ്റേഷന്റെയും, മറ്റു ഏജന്‍സി കളുടെയും സ്റ്റാളുകള്‍ പ്രത്യേകം ശ്രദ്ധിക്കപെട്ടു.
കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വരുന്ന വെള്ളിയാഴ്ച വോക്കിങ്ങില്‍ നടക്കുന്ന ദീപാവലി ആഘോഷം വൈകുന്നേരം ആറു മണിക്ക് വോക്കിംഗ് ലെഷര്‍ സെന്റെറില്‍ ആരംഭിക്കും. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന പരമ്പരാഗത വിളക്കുകള്‍ കൊളുത്തിയുള്ള പരേഡ് ആയിരിക്കും ഏറ്റവും ആകര്‍ഷണീയം.അതിനു ശേഷം അസോസിയേഷന്‍ലെ കുട്ടികളുടെ ഉള്‍പ്പടെയുള്ള വിവധ ഇന്ത്യന്‍ സംഘടനകള്‍ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സുകള്‍, ക്ലാസ്സിക്കല്‍ ഡാന്‍സുകള്‍, മറ്റു കലാരൂപങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.
പരേഡ് നടത്തുന്നതിനുള്ള ചുമതല വോക്കിംഗ് മലയാളി അസോസിയേഷന് ആയിരിക്കും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി വോക്കിംഗ് ബോറോ നടത്തുന്ന എല്ലാ പരിപാടികളിലും അസോസിയേഷന്‍ പങ്കെടുത്തതിന്റെ അംഗീകാരമെന്ന നിലക്കാണ് പരിപാടി നടത്തുന്നതിന് മുന്‍ കൈ എടുക്കാന്‍ വോക്കിംഗ് മലയാളി അസോസിയേഷന് ക്ഷണം കിട്ടിയത് എന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ മൂലെ ക്കുന്നേല്‍, സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല