സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ ജീവിക്കാന്‍ താത്പര്യമില്ല, കവി വോള്‍ സോയിങ്ക ഗ്രീന്‍ കാര്‍ഡ് ഉപേക്ഷിച്ചു. നൊബേല്‍ സമ്മാന ജേതാവായ ആദ്യ ആഫ്രിക്കക്കാരനായ വോള്‍ സോയിങ്ക തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യു.എസിലെ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍കാര്‍ഡ് കീറിക്കളയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
20 വര്‍ഷത്തിലേറെയായി യു.എസില്‍ ജീവിക്കുന്ന സോയിങ്ക ഹാര്‍വഡ്, കോര്‍ണല്‍, യേല്‍ തുടങ്ങി അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളില്‍ അധ്യാപകനായിരുന്നു. 1986 ലാണ് സ്വ നൈജീരിയക്കാരനായ വോള്‍ സോയിങ്കക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.
വംശീയ, കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ട്രംപ് പ്രസിഡന്റായാല്‍ രാജ്യം വിടുമെന്ന് സോയിങ്ക പ്രഖ്യാപിച്ചിരുന്നു. ‘എന്താണോ പറഞ്ഞത് അത് ചെയ്തിരിക്കുന്നു. വന്നിടത്തേക്കുതന്നെ മടങ്ങുകയാണ്,’ 82 കാരനായ സോയിങ്ക പ്രതികരിച്ചു.
ആരെങ്കിലും ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ നിരാശപ്പെടുത്തുകയില്ലെന്നും എന്നാല്‍, ട്രംപ് ഭരിക്കുന്ന അമേരിക്കയെ ഉപേക്ഷിക്കേണ്ട സമയമാണിതെന്നും 82 കാരനായ സോയിങ്ക കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല