സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിനു അപകടമാണെന്ന് നമുക്കറിയാം, എന്നാല്‍ സിഗരട്ട് കത്തിക്കുന്നതാണ് ഹെര്‍ഫോര്‍ഡ് ഷയറിലെ 43 കാരി സാഷാ ബട്ട്ലര്‍ക്ക് അപകടമുണ്ടാക്കിയിരിക്കുന്നത്. സിഗററ്റിന് തീകൊളുത്തവെ കാറ്റില്‍ തീ അവരുടെ മുഖത്തേക്ക് പാറി വീണിരുന്ന മുടിയിലേക്ക് പടരുകയും. നിമിഷങ്ങള്‍ക്കകം തലമുടിയാകെ കത്തിക്കരിഞ്ഞു പോകുകയുമാണ് ഉണ്ടായത്. ഒപ്പം മുഖത്തും സാരമായ പൊള്ളലേറ്റു.
തിങ്കളാഴ്ച ഹെര്‍ഫോര്‍ഡ് ഷയറിലെ മോര്‍ട്ടണ്‍ ഓണ്‍ ലെഗില്‍ രാവിലെ ബട്ട്ലര്‍ പട്ടിയെ നടത്തിക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. തേനീച്ചക്കൂടു പോലെ വിടര്‍ത്തി വച്ചിരുന്നതാണ് അവരുടെ മുടി. വഴിയരികില്‍ വച്ച് സിഗററ്റ് വലിക്കാന്‍ തോന്നിയതും അതിന് തുനിഞ്ഞതുമാണ് അവരെ കുഴപ്പത്തില്‍ ചാടിച്ചത്. തലയില്‍ തീ ആളിക്കത്തി മുടി കത്തിയതോടെ അവര്‍ പരിഭ്രാന്തയായി അടുത്തുള്ള കടയിലേക്ക് ഓടിക്കയറി.
തീ അണഞ്ഞ് പുക പരത്തി നിന്നിരുന്നു അപ്പോള്‍. മുടിയില്‍ അടിച്ചിരുന്ന സ്പ്രേയും തീ ആളിപ്പടരാന്‍ കാരണമായിരുന്നു. ബര്‍മിങാമിലെ ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലിലേക്ക് അവരെ ഹെലിക്കോപ്റ്ററില്‍ എത്തിച്ചു വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. ഇതെല്ലാവര്‍ക്കുമൊരു താക്കീതാകട്ടെ സിഗരറ്റ് വലിക്കുന്നതൊക്കെ കൊള്ളാം സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് മാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല