ഈ വയസ്സുകാലത്ത് അഴിയെണ്ണേണ്ട വല്ല കാര്യവും ഉണ്ടോയെന്നാണ് അമണ്ട സ്ട്ടീവേന്സനെ കുറിച്ച് നാട്ടുകാര്‍ പറയുന്നത്, കാരണമെന്തെന്നോ തന്റെ തൊണ്ണൂറ്റി ആറാം വയസിലാണ് ഇവര്‍ അനന്തരവനെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന കുറ്റത്തിന് പോലീസ് പിടിയിലായിരിക്കുന്നത്. എന്തായാലും 53 കാരനായ അനന്തിരവന് ജോഹ്നി റൈസിനെ കൊലപ്പെടുത്തിയെതോടു കൂടി അമണ്ട യു എസിലെ ഏറ്റവും പ്രായം കൂടിയ കൊലപാതകിയായിരിക്കുകയാണ്.
പോസ്റ്റല്‍ ജീവനക്കാരിയായി വിരമിച്ച അമണ്ട തന്റെ അന്തിരവനായ ജോഹ്നിയുടെയും ഭാര്യയുടെയും കൂടെയായിരുന്നു താമസിച്ചിരുന്നത്. എങ്കിലും വളരെ കാലമായി ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കായിരുന്നുവത്രേ. കൊല്ലപ്പെട്ട ജോഹ്നിയുടെ മൃദദേഹം വീല്‍ചെയറില്‍ കെട്ടിയിട്ട നിലയിലാണ് കാണപ്പെട്ടത്. ഫ്ലോറിടയിലെ സെന്റ് അഗസ്ട്ടിനിലുള്ള ഇവരുടെ വീട്ടില്‍ നിന്നും പ്രതി കൃത്യം ചെയ്യാനുപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തിട്ടുമുണ്ട്. പക്ഷെ ഇതെവിടെന്നാണ് അമണ്ടക്ക് ലഭിച്ചതെന്നു ഇതുവരെ അറിയാന്‍ പറ്റിയിട്ടില്ല.
അയല്‍വാസികള്‍ പറയുന്നത് തങ്ങള്‍ സംഭവം നടന്ന ദിവസം രാവിലെ വെടിയൊച്ച കേട്ടിരുന്നെങ്കിലും അതത്ര കാര്യമാക്കിയില്ല എന്നാണു, അതേസമയം കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ജോഹ്നിന്റെ ആന്റി വീട്ടില്‍ വന്നപ്പോള്‍ മുതല്‍ അവിടെ പല പ്രശ്നങ്ങളും തുടങ്ങിയെന്നും ജോഹ്നി ഇവരെ പറഞ്ഞു വിടാന്‍ ശ്രമിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു.
എന്തായാലും ഈ കൃത്യതോട് കൂടി യു എസിലെ ഏറ്റവും പ്രായം കൂടിയ കൊലപാതകിയാകാന്‍ പറ്റി അമണ്ടക്ക് എന്ന് മാത്രം. മുന്‍പ് 2009 ല്‍ തന്റെ റൂം മേറ്റിനെ കൊലപ്പെടുത്തിയതിനു ലോറ ലാന്‍ഡ് ക്യുസ്ട്ടു എന്ന ടെമെന്ഷിയ രോഗിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു, നിലവില്‍ കൊലപാതകം ചെയ്യുമ്പോള്‍ 98 വയസുണ്ടായിരുന്ന ഇവരാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കൊലപാതകിയെന്നനു കരുതുന്നത്. ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ കൊലപാതകിയായി കരുതുന്നത് 88 കാരനായ ഹെര്‍ബര്‍ട്ട് പവലിനെയാണ്, ഇയാള്‍ ഉറങ്ങി കിടക്കുന്ന തന്റെ ഭാര്യയെ കുത്തി കൊലപെടുതിയത്തിനു 2007 ലാണ് പോലീസ് പിടിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല