സ്വന്തം ലേഖകന്‍: സൗദിയില്‍ സര്‍ക്കാര്‍ ചാനലില്‍ വാര്‍ത്ത വായിച്ച് ചരിത്രം സൃഷ്ടിച്ച് യുവതി; ഇത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയെന്ന് മാധ്യമലോകം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൗദി ടിവിയില്‍ വൈകിട്ടുള്ള ബുള്ളറ്റിനില്‍ വാര്‍ത്ത വായിച്ച വീം അല്‍ ദാഖീല്‍ ആണ് ചരിത്രത്തില്‍ ഇടംപിടിച്ചത്.
പുരുഷ അവതാരകനൊപ്പാണ് വീം അല്‍ ദാഖീല്‍ കാമറയ്ക്കു മുന്നിലെത്തിയത്. പുരുഷ അവതാരകനായ ഒമര്‍ അല്‍ നശ്‌വാനായിരുന്നു ദാഖീലിനു കൂട്ട്. സൗദിയില്‍ ആദ്യമായാണ് രാത്രി 9.30 ലെ വാര്‍ത്താ ബുള്ളറ്റിനില്‍ സ്ത്രീ കാമറയ്ക്കു മുന്നിലെത്തുന്നത്.
രാത്രിയിലെ വാര്‍ത്താ വായനയ്ക്കു പുരുഷന്‍മാര്‍ മാത്രമാണ് ഉണ്ടാകുക. സ്ത്രീകള്‍ രാവിലെയുള്ള മനോരമ്യ വാര്‍ത്തകളും കുക്കറി ഷോകളും മാത്രമാണ് ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. 2016 ല്‍ ആദ്യമായാണ് ടിവി ഷോയില്‍ ഒരു സ്ത്രീ വാര്‍ത്ത വായിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല