സ്വന്തം ലേഖകന്‍: പ്രസവം 30,000 അടി ഉയരത്തില്‍ വിമാനത്തിനുള്ളില്‍, യുവതിക്ക് വിമാനക്കമ്പനി പിഴയിട്ടത് 19 ലക്ഷം രൂപ. ബാലിയില്‍നിന്ന് ലോസ് ഏഞ്ചെല്‍സിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് യാത്രക്കാരി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് അമ്മയുടെയും കുഞ്ഞിന്റെയും ശുശ്രൂഷകള്‍ക്കായി വിമാനം അലാസ്‌കയിലേക്ക് വഴിതിരിച്ചുവിട്ടു.
യാത്രാ വിമാനത്തില്‍ പ്രസവിച്ച യുവതി 30,000 ല്‍ അധികം ഡോളര്‍ (19 ലക്ഷം രൂപ) പിഴയടക്കേണ്ടിവരുമെന്ന് തായ്‌വാന്‍ ഗതാഗതമന്ത്രി ചെന്‍ ജിയാന്‍ യുവാണ് അറിയിച്ചത്. യുവതി വിമാനത്തില്‍ കുട്ടിക്ക് ജന്മം നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ സ്വീകരിച്ച അടിയന്തിര നടപടികളുടെ പശ്ചാത്തലത്തിലാണ് പിഴ.
എന്നാല്‍ 36 ആഴ്ച ഗര്‍ഭിണിയായിരുന്നുവെന്നകാര്യം യുവതി അധികൃതരില്‍നിന്നും മനപ്പൂര്‍വം മറച്ചുപിടിക്കുകയായിരുന്നുവെന്ന് വിമാനക്കമ്പനി ആരോപിക്കുന്നു. പ്രസവം യു.എസില്‍ നടന്നാല്‍ കുട്ടിക്ക് ലഭിക്കുന്ന പൗരത്വത്തിന് വേണ്ടിയാണ് യുവതി വിമാന യാത്ര നടത്തിയതെന്നും കമ്പനി ആരോപിക്കുന്നു.
ഈ സാഹചര്യത്തില്‍ ആകാശ പ്രസവംമൂലം കമ്പനിക്കുണ്ടായ നഷ്ടം യുവതിതന്നെ നികത്തണമെന്നാണ് അധികൃതരുടെ നിലപാട്. വിമാനത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല