തലക്കെട്ട് കണ്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകും. തലക്കെട്ടിനോടൊപ്പം കൊടുത്തിരിക്കുന്ന യുവതിയുടെ ചിത്രവും കൂടി കാണുന്നതോടെ ഞെട്ടല്‍ പൂര്‍ത്തിയാകും എന്നുമറിയാം. ഒരു വിസ്കിയുടെ പൈന്റ് അകത്താക്കിയാലുടന്‍ രതിയിലേര്‍പ്പെടാന്‍ തോന്നുമോ? ഇനി മറ്റൊരു വശത്തുനിന്നും ഇതിനെ കാണാം. ഇത്രയും സുന്ദരിയായ ഒരു സ്ത്രീ രതി സമ്മനിക്കാമെന്ന് പറഞ്ഞിട്ടും ഒരു പുരുഷന് അത് നിഷേധിക്കാന്‍ സാധിച്ചോ? താഴെ കൊടുത്തിരിക്കുന്ന വാര്‍ത്ത വായിച്ചാല്‍ മാത്രമേ എന്താണ് കാര്യമെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുകയുള്ളു.
സൗത്ത് ആഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍നിന്ന് ലണ്ടനിലെ ഹീത്രുവിലേക്ക് വിര്‍ജിന്‍ അറ്റ്ലാന്റിക് ഫ്ലൈറ്റില്‍ പറന്ന കാതറിന്‍ ഗോള്‍ഡ്ബര്‍ഗാണ് വില്ലത്തി. ആശാട്ടി വിമാനത്തില്‍വെച്ച് ഒരു പൈന്റ് വിസ്കിയങ്ങ് അകത്താക്കി. സാധാരണ കള്ളുകുടിച്ചാല്‍ നമ്മള്‍ ചെറിയ അലമ്പൊക്കെ ഉണ്ടാക്കും. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങള്‍. കള്ളു കുടിച്ചുകഴിഞ്ഞപ്പോള്‍ കാതറിന് കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് പറഞ്ഞാല്‍. വിമാനത്തില്‍വെച്ച് കണ്ട സുമുഖനായ ചെറുപ്പക്കാരനോട് വല്ലാത്ത സ്നേഹം തോന്നി. എന്നാല്‍പ്പിന്നെ രതിയിലേര്‍പ്പെട്ട് കളയാമെന്നായി കാതറിന്‍.
എന്നാല്‍ കാതറിന്‍ കണ്ട ചെറുപ്പക്കാരന്‍ വിമാനജോലിക്കാരനായിരുന്നു. വിമാനത്തില്‍വെച്ച് രതിയിലേര്‍പ്പെടാനുള്ള ക്ഷണമാണ് കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകുന്ന സുന്ദരിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പണിപോകാന്‍ എളുപ്പമുള്ള ഓഫറാണെന്നും തിരിച്ചറിഞ്ഞ ജോലിക്കാരന്‍ തല്‍ക്കാലം കാതറിന്റെ ഓഫര്‍ നിരസിച്ചു. എന്നാല്‍ തന്റെ ഏറ്റവും വലിയ ഓഫര്‍ നിരസിച്ച ജോലിക്കാരനെ കാതറിന്‍ ഒന്നും നോക്കാതെയങ്ങ് ആക്രമിച്ചു, അതും ജനനേന്ദ്രിയ ഭാഗത്ത്.
പത്ത് വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കാതറിന്‍ ചെയ്തിരിക്കുന്നതെന്ന് ക്രൗണ്‍ കോടതി വിധിച്ചു. വിദ്യാഭ്യാസ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സെയില്‍സ് എക്സിക്യൂട്ടിവാണ് കാതറിന്‍. ഓഗസ്റ്റ് മാസം ഇരുപത്തിനാലാം തീയതി ബ്രിട്ടീഷ് സമയം രാവിലെ അഞ്ചരയ്ക്ക് ഏതാണ്ട് 33,000 അടി മുകളില്‍വെച്ചാണ് ആക്രമണം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല