സൗജന്യ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിലൂടെ സൗദി വംശജനായ യുവാവിനെ വിമര്‍ശിച്ച 32കാരിക്ക് 70 ചാട്ടയടിയും 20,000 സൗദി റിയാല്‍ പിഴയും. ഈസ്‌റ്റേണ്‍ സൗദി അറേബ്യയിലെ അല്‍ ഖത്തീഫ് കോടതിയാണ് 32കാരിയായ സ്ത്രീക്ക് ഈ ശിക്ഷ നല്‍കിയത്.
തന്നെ അപമാനിച്ചുവെന്ന യുവാവിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ്. യുവതിയുടെ പരാമര്‍ശം പരാതിക്കാരന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്നു എന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. യുവതി ഏത് രാജ്യക്കാരിയാണെന്നത് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
സൗദി ആന്റി സൈബര്‍ ക്രൈം ലോയിലെ ആര്‍ട്ടിക്കിള്‍ മൂന്നില്‍ പറയുന്നത് പ്രകാരമാണ് സ്ത്രീക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്. വിവരസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഒരാളുടെ അന്തസിനെ കളങ്കപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നു തെളിഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ കവിയാത്ത തടവിനും 500,000 സൗദി റിയാല്‍ വരെ പിഴയടക്കുന്നതിനും കോടതിക്ക് ഉത്തരവ് ഇറക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം ജിദ്ദയിലെ റഡ് സീ നഗരത്തിലുള്ള രണ്ടു യുവതികള്‍ക്ക് കോടതി പത്തു ദിവസത്തെ തടവിനും 20 ചാട്ടയടിക്കും വിധിച്ചിരുന്നു. വാട്‌സ്ആപ്പിലൂടെ പരസ്പരം അവഹേളന പരാമര്‍ശങ്ങള്‍ നടത്തിയതിനായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല