1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2012

ബര്‍ലിന്‍: ഒരേ പോലെ നാലു പെണ്‍കുട്ടികള്‍ ഒറ്റ പ്രസവത്തില്‍ ജനിച്ചു. കണക്കുകള്‍ പ്രകാരം നോക്കിയാല്‍ ജാക്ക്പോട്ട് ലോട്ടറിയടിക്കാനുള്ള സാധ്യത പോലെയാണ് ഈ അപൂര്‍വതയെന്നാണ് ഡോക്ടര്‍മാര്‍ വരെ പറയുന്നത്. 13 മില്യനില്‍ ഒരാളില്‍ മാത്രമാണ് ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത എന്നതാണ് ഈ പ്രസവത്തെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ജര്‍മനിയിലെ ലെപ്സിഗില്‍ ആണ് ഈ അപൂര്‍വ ജനനം.

ഹെയര്‍ ഡ്രസിംഗ് സലൂണ്‍ നടത്തുന്ന ജാനെറ്റ് എന്ന മുപ്പത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങളിലൂടെയല്ല നാലു കുട്ടികളെ ഗര്‍ഭം ധരിച്ചത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇങ്ങനെയൊരു ഗര്‍ഭം ഒരു പ്രശ്നവും കൂടാതെ 28 ആഴ്ചയെത്തിയതു തന്നെ അത്ഭുതമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒറ്റ കുട്ടി മാത്രമാണെങ്കില്‍ ഗര്‍ഭകാലം സാധാരണഗതിയില്‍ 40 ആഴ്ചയാണ്. നാലു കുട്ടികളാകുമ്പോള്‍ അതു കാര്യമായി കുറയും. 980-1100 ഗ്രാം ഭാരമുണ്ട് കുട്ടികള്‍ക്ക്. സിസേറിയനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്.

പപ്പാ മാര്‍ക്കുസിനൊപ്പം ആശുപത്രിയിലെത്തി അനുജത്തിമാരെ കണ്ടതിന്റെ ത്രില്ലിലാണ് അഞ്ചു വയസുകാരന്‍ ലൂക്കാസ്. എങ്കിലും കാലമെത്തുന്നതിനു പത്താഴ്ച മുന്പാനു പ്രസവം നടന്നിരിക്കുന്നത്. ലോറ, സോഫി, ജാസ്മിന്‍, കിം എന്നിങ്ങനെ കുട്ടികള്‍ക്കു പേരിടുകയും ചെയ്തു. പ്രീ ബെര്‍ത്ത് ആയതുകാരണം കുട്ടികളെ ഇങ്കുബേറ്ററിലാണ് പരിചരിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും കുട്ടികള്‍ പിറന്നതറിഞ്ഞ് ലെപ്സിഗ് നഗരാധിപന്‍ ബുര്‍ക്ക്ഹാര്‍ഡ് ആശുപത്രിയില്‍ എത്തി കുട്ടികളുടെ ഗോഡ്ഫാദറായി. ഒപ്പം 500 യൂറോ സമ്മാനവും നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.