സ്വന്തം ലേഖകന്‍: ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന 21 കാരിക്ക് 3 മാസം ഗര്‍ഭം, തലപുകഞ്ഞ് അധികൃതര്‍. യുപിയിലെ ഒരു ജയിലില്‍ തടവില്‍ കഴിയുന്ന തടവുകാരിക്ക് സോണോഗ്രഫി നടത്തിയപ്പോഴാണ് സംഭവം പുറത്തായത്. കൊലപാതകവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ജയിലില്‍ എത്തുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ചു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു സംശയം തോന്നിയ സീനിയര്‍ പ്രിസണ്‍ കണ്‍സള്‍ട്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു യുവതിയെ പരിശോധനയ്ക്ക് അയച്ചത്. മാരകായുധം കൊണ്ടു ബന്ധുവിനെ കൊലപ്പടുത്തിയ കേസിലാണു യുവതി അമ്മയ്ക്കും സഹോദരിക്കും ഒപ്പം അകത്തായത്.
ആഴ്ചയില്‍ ഒരിക്കല്‍ ജയില്‍ സന്ദശിച്ചിരുന്ന വനിത ഡോക്ടറോടും ഇവര്‍ ഈ വിവരം പറഞ്ഞിരുന്നില്ല. സംഭവത്തിനു കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് ജയില്‍ അധികൃതര്‍. യുവതി കേസിന്റെ വാദത്തിനായി കോടതിയില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു എന്നുമാത്രമാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല