കേക്ക് തിന്നാനുള്ള ഒരു സാധനമാണ്. സാധനമാണ് എന്നതിലുപരി കേക്ക് പലപ്പോഴും ഒരു ആഢംബര വസ്തുവായി മാറാറുണ്ട്. എന്നാല്‍ ഒരു സുരക്ഷാപ്രശ്നമായി മാറിയാല്‍ എന്തുചെയ്യും. കാര്യം ശരിയാണ്. കപ്പ്കേക്ക് ഒരു സുരക്ഷാപ്രശ്നമായി മാറി. കപ്പ്കേക്കുമായി യാത്ര ചെയ്യാനെത്തിയ യുവതിയെ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇത്രയും തണുപ്പുള്ള കേക്കുമായി യാത്ര ചെയ്യുന്നത് സുരക്ഷാപ്രശ്നമുണ്ടാക്കുമെന്നും അതുകൊണ്ട് യാത്ര ചെയ്യാനാവില്ലെന്നും അവര്‍ റെബേക്ക റെയ്ന്‍സിനോട് പറഞ്ഞു.
ജെല്ലുപോലുള്ള മിശ്രിതം ഗുരുതരമായ സുരക്ഷാപ്രശ്നമാണ് ഉണ്ടാക്കുന്നത് എന്നാണ് പോലീസ് ഇവരെ അറിയിച്ചത്. സ്ഫോടനം നടത്താന്‍ സഹായിക്കുമെന്ന് ഭയന്ന് ദ്രാവകരൂപത്തിലും ജെല്‍ രൂപത്തിലുമുള്ള വസ്തുക്കള്‍ വിമാനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത് കര്‍ശനമായി വിലക്കിയിരിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തിലാണ് കപ്പ്കേക്ക് വിമാനത്തില്‍ കയറ്റാന്‍ അധികൃതര്‍ വിസമ്മതിച്ചത്.
ഒരു ജാറില്‍ പായ്ക്ക് ചെയ്ത രണ്ട് കപ്പ്കേക്കുമായി ബോസ്റ്റണ്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്ക് നില്‍ക്കുമ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ മാറ്റിനിര്‍ത്തി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ യാത്ര മതിയാക്കി തിരിച്ചുപോരുകയായിരുന്നു. അതേസമയം യാത്രക്കാര്‍ക്ക് കേക്കുകള്‍ കൊണ്ടുപോകുന്നതില്‍ തെറ്റില്ലെന്നും കാര്യങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല