സ്വന്തം ലേഖകന്‍: യുഎസില്‍ ശിരോവസ്ത്രം ധരിച്ച ബംഗ്ലാദേശ് വംശജയായ മുസ്ലീം സ്ത്രീയെ അജ്ഞാതന്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. ന്യൂയോര്‍ക്കില്‍ പലചരക്ക് കട നടത്തുന്ന ബംഗ്ലാദേശ് വംശജരായ നസ്മ ഖനാമും ഭര്‍ത്താവ് ഷംസുല്‍ അലാമും കട അടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് നസ്മക്ക് കുത്തേറ്റത്.
രാത്രി 9.15 ഓടെയായിരുന്നു സംഭവം. നസ്മയെ അടിച്ചു വീഴ്ത്തിയ ശേഷം അജ്ഞാതന്‍ ആക്രമിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാല് ഇഞ്ച് നീളമുള്ള കത്തികൊണ്ട് നസ്മയുടെ നെഞ്ചിലാണ് ആക്രമി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ നസ്മയെ ഭര്‍ത്താവ് ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുന്‍ സ്കൂള്‍ അധ്യാപികയായിരുന്ന നസ്മ മൂന്ന് കുട്ടികളുടെ മാതാവാണ്. ബംഗ്ലാദേശ് വംശജരായ ദമ്പതികള്‍ 2009 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആഴ്ചകള്‍ക്കുമുമ്പ് ബംഗ്ലാദേശി വംശജനായ മുസ്ലിം പുരോഹിതനും സഹായിയും അജ്ഞാതന്റെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു.
തെരുവിലെ സിസിടിവി കാമറയില്‍ ഒരാള്‍ ഓടുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും ആക്രമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ന്യൂയോര്‍ക് പൊലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല