സ്വന്തം ലേഖകന്‍: യുഎഇയിലെ മുത്തശ്ശിയെ ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ് അല്‍ നഹ്യാന്റെ ഫോണ്‍! സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ട് വിളിച്ചപ്പോഴാണ് മുത്തശ്ശി ഞെട്ടിയത്.
ഒരു വിദ്യാര്‍ഥിനിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അവരുടെ മുത്തശ്ശിയുമായി ഫോണില്‍ സംസാരിച്ചത്. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു അഭ്യര്‍ഥനയുമായി വിദ്യാര്‍ഥിനി എത്തിയത്.
ഉടന്‍ തന്നെ ഷെയ്ഖ് മുഹമ്മദ് അല്‍ നഹ്യാന്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങുകയും സംസാരിക്കുകയും ചെയ്യുകയായിരുന്നു. മുത്തശ്ശിയുടെ സുഖവിവരങ്ങള്‍ തിരക്കിയ അദ്ദേഹം ഏതാനും സമയം സംസാരം തുടര്‍ന്നു. ഷെയ്ഖ് മുഹമ്മദ് അല്‍ നഹ്യാന്റെ ഫോണ്‍ വിളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല