ലണ്ടന്‍ : ഒരു ജനക്കൂട്ടത്തിന് ഇത്രയും പ്രണയാര്‍ദ്രമാകാന്‍ കഴിയുമോ? ട്രീസയോട് ചോദിച്ചാല്‍ കഴിയും എന്ന് തന്നെയാണ് മറുപടി. കാരണം അപരിചതരായ ആളുകളുടെ കൂട്ടം അവളെ അത്രയേറെ അത്ഭുതപ്പെടുത്തി കളഞ്ഞു. ഒരു ഫ്രീലാന്‍സ് എഴുത്തുകാരിയായ ട്രീസ എല്‍സിയോട് അവളുടെ കാമുകനായ ജാക് വിവാഹ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുത്ത പദ്ധതിയിലാണ് യാതൊരു പരിചയവുമില്ലാത്ത ഒരു കൂട്ടം ആളുകള്‍ പങ്കാളികളായത്.
ആഗസ്റ്റ് 2ന് ജാക്കിന്റെ പ്ലാന്‍ അനുസരിച്ചാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. മൂന്‍കൂട്ടി തീരുമാനിച്ചത് അനുസരിച്ച് ജോലിക്ക് ശേഷം ജാക്കിനെ കാണാന്‍ ട്രീസ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി ആര്‍ട്ടിലേക്ക് പോവുകയായിരുന്നു ട്രീസ. അപ്പോള്‍ അപരിചിതനായ ഒരാള്‍ ട്രീസയെ സമീപിച്ച് ഒരു റോസ പുഷ്പം സമ്മാനിച്ചു. ചിരിയോടെ അത് സ്വീകരിച്ച ട്രീസ അത് താഴെയിട്ട ശേഷം മുന്നോട്ട് നടന്നു. എന്നാല്‍ വിവാഹ പ്രൊപ്പോസലിനെ കുറിച്ചോ അത് മുന്‍പ് താന്‍ ആസൂത്രണം ചെയ്ത പദ്ധതികളെ കുറിച്ചോ യാതൊരു മുന്നറിയിപ്പും ജാക്ക് ട്രീസയ്്ക്ക് നല്‍കിയില്ല. വിവാഹം കഴിക്കാമോ എന്ന ചോദ്യത്തിന ട്രീസ എന്തുമറുപടി പറയുമെന്ന് അറിയില്ലായിരുന്നു, എന്നാലും മോശമായതെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ ദുഖിക്കേണ്ടി വന്നേനെ എന്ന് ജാക്ക് പറയുന്നു.
ബോസ്റ്റണ്‍ വാട്ടര്‍ഫ്രണ്ടിലായിരുന്നു ജാക്ക് തന്റെ പരിപാടികള്‍ ആസുത്രണം ചെയ്തിരുന്നത്. ട്രീസ സ്ഥലത്ത് എത്തിയപ്പോള്‍ ആപരിചിതരായ ഒരു കൂട്ടം ആളുകള്‍ കൈയ്യില്‍ റോസാപുഷ്പങ്ങളുമായി അവളെ സമീപിക്കുകയായിരുന്നു. എല്ലാവരും പിങ്കോ, വെളളയോ റോസാപുഷ്പങ്ങള്‍ അവള്‍ക്ക് സമ്മാനിച്ചു. ആകെ അമ്പരന്നു പോയെങ്കിലും പുഞ്ചിരിയോടെ അവയെല്ലാം സ്വീകരിച്ചുകൊണ്ട് ട്രീസ മുന്നോട്ട് നടന്നു. അവസാനം ഇരു കൈകൊണ്ടും പിടിക്കാന്‍ സാധിക്കാത്ത അത്ര പുഷ്പങ്ങള്‍ ലഭിച്ചപ്പോള്‍ കുറച്ച് താന്‍ പിടിക്കാമെന്ന് ജാക്ക് സഹായിക്കാന്‍ മുന്നോട്ട് വന്നു. വാട്ടര്‍ഫ്രണ്ട് മ്യൂസിയത്തിന് മുന്നിലെത്തിയപ്പോഴേക്കും ആളുകള്‍ കൂട്ടമായി ട്രീസയ്ക്ക് റോസാപുഷ്പങ്ങള്‍ സമ്മാനിച്ചു.
ട്രീസ പുഷ്പങ്ങള്‍ സ്വീകരിക്കുന്ന തിരക്കില്‍ നില്‍ക്കുമ്പോള്‍ ജാക്ക് തന്റെ വേഷം മാറിവന്നു. ആകെ അമ്പരന്ന് നില്‍ക്കുന്ന ട്രീസയെ ഒരു ബെഞ്ചിലേക്ക് നയിച്ചു. പശ്ചാത്തലത്തില്‍ മനോഹരമായ സംഗീതം മുഴങ്ങുന്ന സമയത്ത് ജാക്ക് ട്രീസയുടെ മുന്നില്‍ മുട്ടുകുത്തി നിന്ന് ചോദിച്ചു നിനക്ക് എന്നെ വിവാഹം കഴിക്കാമോ? വീണ്ടും അത്ഭുതസ്തബ്ദയായി പോയെങ്കിലും ട്രീസ മറുപടി പറഞ്ഞു.തീര്‍ച്ചയായും. മറുപടി കേട്ടതും അവിടെ കൂടിയിരുന്ന ആളുകള്‍ മുഴുവന്‍ കൈയ്യടിച്ചു. പിന്നീട് ഇരുവര്‍ക്കുമായി ഒരു സ്വകാര്യ ഡിന്നര്‍.
ഈ സമയമത്രയും പരിപാടികള്‍ക്ക് പൂര്‍ണ്ണ നേതൃത്വം നല്‍കികൊണ്ട് ജാക്കിന്റെ രണ്ട് സഹോദരങ്ങളും ഡോക്കില്‍ തന്നെ ഉണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം അപരിചിതരായ ഒരു കൂട്ടം ആളുകളെ കൂടി തങ്ങളുടെ സന്തോഷത്തില്‍ ഭാഗഭാക്കാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു ജാക്ക് പറഞ്ഞു. ചിലര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ കിറുക്കായി തോന്നാമെങ്കിലും ട്രീസയെ അത്ഭുതപ്പെടുത്തുകയായിരുന്നു തന്റെ ഉദ്ദശമെന്നും ജാക്ക് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല