സ്വന്തം ലേഖകന്‍: ഇസ്താംബുള്‍ പാരീസ് വിമാനത്തില്‍ ബാഗില്‍ കുട്ടിയെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. ഹാന്‍ഡ് ലഗേജിലാണ് യുവതി കുട്ടിയെ ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടത്തിയത്. ഇസ്താംബുളില്‍നിന്നും പാരീസിലേക്ക് പുറപ്പെട്ട വിമാനം ചാള്‍ഡ് ഡി ഗല്ലി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഫ്രഞ്ച് പോലീസ് യുവതിയെ പിടികൂടുകയായിരുന്നു.
യുവതിക്കൊപ്പമുള്ള ബാഗ് അനങ്ങുന്നത് ശ്രദ്ധിച്ച സഹയാത്രികര്‍ ക്യാബിന്‍ ക്രൂ മെമ്പര്‍മാരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ വിവരം വിമാനത്താവളത്തില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടുവയസ് പ്രായം തോന്നിക്കുന്ന കുട്ടിയെ ബാഗില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടു വയസ് വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ലെന്ന സാഹചര്യത്തിലും ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് പോലീസിന്റെ സംശയം വര്‍ധിപ്പിക്കുന്നു. കുട്ടിയെ യൂറോപ്പിലേക്ക് കടത്താനായിരുന്നു യുവതിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയും യുവതിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനും യുവതി പരാജയപ്പെട്ടതോടെയായിരുന്നു അറസ്റ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല