സാധാരണഗതിയില്‍ ലോട്ടറിയടിച്ചാല്‍ പിന്നെ ജോലി ഉപേക്ഷിക്കന്നവരാണ് കൂടുതലും. പ്രത്യേകിച്ചും അടിക്കുന്നത് ഒന്നാം സമ്മാനമാണെങ്കില്‍ പിന്നെ ജോലിക്കെത്തുമെന്ന് ആരും പ്രതീക്ഷിക്കുകയേ വേണ്ട. എന്നാല്‍ നിക്കി കുസാക്ക് എന്ന നാല്‍പ്പത്തിയാറുകാരിയുടെ കഠിനാധ്വാന മനസിന് മുന്നില്‍ ലോകം മുഴുവന്‍ നമിക്കേണ്ടതുണ്ട്.
അസ്ഡയിലെ ജോലിക്കാരിയായിരുന്ന അവര്‍ 25 ലക്ഷം പൗണ്ടോളം ലോട്ടറിയടിച്ചിട്ടും വീണ്ടും ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതും മണിക്കൂറിന് വെറും 6.3 പൌണ്ട് പ്രതിഫലം ലഭിക്കുന്ന ജോലിക്ക്. 2009ലാണ് ഇവര്‍ക്ക് ലോട്ടറി അടിച്ചത്. തുടര്‍ന്ന് ക്യാന്‍സര്‍ ചികിത്സയ്ക്കായി ലീവെടുത്തതിനാലാണ് ഇത്രയും കാലം ജോലിയില്‍ തിരികെ പ്രവേശിക്കാതിരുന്നതെന്ന് അവര്‍ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവര്‍ ഇവിടുത്തെ ജീവനക്കാരിയാണ്.
ഒരിക്കല്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനം കിട്ടിയെങ്കിലും ലോട്ടറിയെടുക്കുന്ന ശീലം നിക്കി നിര്‍ത്തിയിട്ടില്ല. എല്ലായാഴ്ചയും ഇവര്‍ ഓരോ ടിക്കറ്റ് വീതം വാങ്ങുന്നുണ്ട്. കീമോ തെറാപ്പി, റേഡിയോ തെറാപ്പി ചികിത്സകള്‍ക്ക് ശേഷമാണ് നിക്കി ജോലിക്കെത്തിയത്.
“അടുത്ത ദിവസം ഞാന്‍ ഉണ്ടാകുമോയെന്ന് എനിക്കറിയില്ല. അതിനാല്‍ തന്നെ എനിക്ക് സ്വാഭാവികമായി തന്നെ നിലനില്‍ക്കണം”- അവര്‍ വ്യക്തമാക്കി. അതിന് തനിക്ക് സ്ഥാപനത്തിന്റെയും ഇവിടുത്തെ സുഹൃത്തുക്കളുടെയും സാമിപ്യം ആവശ്യമാണെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ വൈകുന്നേരങ്ങളില്‍ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നുണ്ടെന്ന് അവിവാഹിതയായ നിക്കി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല