ലോട്ടറിയടിക്കുകയെന്നത് വലിയ കാര്യമാണ്. അപൂര്വ്വഭാഗ്യമെന്നൊക്കെ വിളിക്കാവുന്ന കാര്യമാണിത് എന്നും പറയാം. എന്നാല്‍ ഒരു ദിവസംതന്നെ രണ്ടുതവണ ലോട്ടറിയടിക്കുകയെന്ന് പറഞ്ഞാല്‍ അതിനെ എന്തുവിളിക്കണം. അങ്ങേയറ്റത്തെ ഭാഗ്യമുള്ളവര്‍ക്ക് മാത്രമാണ് ഇങ്ങനെ സംഭവിക്കാന്‍ സാധ്യത. അങ്ങനെയൊരു ഭാഗ്യമാണ് കഴിഞ്ഞ ദിവസം വിര്‍ജീനിയ ഫിക്ക് എന്ന അമേരിക്കക്കാരിക്കുണ്ടായത്. എന്നാല്‍ രണ്ടുതവണയും ലോട്ടറിയടിച്ചത് തെറ്റായിട്ടായിരുന്നു എന്നതാണ് സത്യം.
രണ്ടുതവണയാണ് വിര്‍ജീനിയ ഫിക്കിന് ലോട്ടറി അടിച്ചത്. എന്നാല്‍ രണ്ടുതവണയും തെറ്റായിട്ടാണ് നമ്പര്‍ കണ്ടതെന്നാണ് ലഭിക്കുന്ന സൂചന. രണ്ട് മില്യണ്‍ പൌണ്ടാണ് ഇങ്ങനെ നഷ്ടപ്പെട്ടത് എന്നറിയുമ്പോഴാണ് കാര്യങ്ങളുടെ ഗൌരവം പിടികിട്ടുന്നത്. ജാക്ക്പോട്ടില്‍ ആറ് നമ്പറുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് വിര്‍ജീനിയ കളിച്ചത്. എന്നാല്‍ ഈ നമ്പറുകളില്‍ ജാക്ക്പോട്ട് അടിച്ചതായി തെറ്റായി കാണിക്കുകയായിരുന്നു.
പവര്‍ബോള്‍ ലോട്ടറി 49.5 മില്യണ്‍ പൌണ്ട് അഞ്ച് നമ്പറില്‍ കളിച്ച പതിനാല് പേര്‍ക്കായി വീതിക്കുകയായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. ലോട്ടറി അടിച്ചെന്ന് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് വിര്‍ജീനിയ പിന്നീട് പ്രതികരിച്ചു. എന്നാല്‍ അതിനെക്കാള്‍ ഞെട്ടിയത് തനിക്ക് ലോട്ടറി അടിച്ചിട്ടില്ലെന്ന് കേട്ടപ്പോഴാണെന്നും വിര്‍ജീനിയ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല