കടം പെരുകിയാല്‍ നമ്മള്‍ പണം കണ്ടെത്താന്‍ പല വഴികളും നോക്കും. ഇവിടെ കടം കയറി വലഞ്ഞപ്പോള്‍ ന്യൂസിലന്‍ഡിലെ വെല്ലിംഗ്‌ടണ്‍ സ്വദേശിനിയായ ടിന ബെസ്‌നെകിന് ഒരു ആശയം തോന്നി – സ്വന്തം നിതംബം പരസ്യം പതിക്കാന്‍ നല്‍കുക! ഇതിനായി പരസ്യം നല്‍കിയ ടിന ശരിക്കും ഞെട്ടിപ്പോയി.
ഓണ്‍ലൈന്‍ പരസ്യം പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുളളില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് പരസ്യം വായിച്ചത്! പരസ്യത്തിനായുളള ലേലത്തുക 11,000 ന്യൂസിലന്‍ഡ് ഡോളര്‍ വരെ ഉയരുകയും ചെയ്‌തു. ജനുവരി 20 ന് ആണ് ലേലം അവസാനിക്കുക. അതിനടുത്ത ദിവസം പരസ്യം പച്ചകുത്തുന്നത് ലേലത്തില്‍ വിജയിക്കുന്ന ആള്‍ക്ക് ലൈവായി കാണുകയും ചെയ്യാം!
എന്തായാലും തനിക്ക് ലഭിക്കുന്ന ലേലത്തുക ഒറ്റയ്‌ക്ക് ചെലവാക്കാന്‍ ടിന ഇഷ്‌ടപ്പെടുന്നില്ല. തുകയുടെ 20 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടും. ബാക്കി തുക ഉപയോഗിച്ച് കടം തീര്‍ക്കുമെന്നും സാധിക്കുമെങ്കില്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന അമ്മയെ സന്ദര്‍ശിക്കുമെന്നും ടിന പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല