സ്വന്തം ലേഖകന്‍: വിവാഹത്തിനു ശേഷമോ വിവാഹ മോചന ശേഷമോ സ്ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ പേരു മാറ്റേണ്ടതില്ലെന്ന് നരേന്ദ്ര മോദി. പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ പോകുകയാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി പാസ്‌പോര്‍ട്ട് രേഖകള്‍ക്കായി വിവാഹ ശേഷമോ വിവാഹേമാചനത്തിനു ശേഷമോ സ്ത്രീകള്‍ പേരു മാറ്റേണ്ട കാര്യമില്ലെന്നും അറിയിച്ചു.
മുംബൈയിെല ഇന്ത്യന്‍ മര്‍ച്ചന്റ് ചേംബറിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീകള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.പാസ്‌പോര്‍ട്ടിനായി സ്ത്രീകള്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ വിവാഹമോചന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതില്ല. ഔദ്യോഗിക രേഖകളില്‍ ആരുടെ പേര് ഉപയോഗിക്കണമെന്നത് സ്ത്രീകളുടെ ഇഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ വിവേചനം നേരിടുന്നുവെന്ന് സ്ത്രീകളുടെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം അച്ഛന്റെ പേര് കൂട്ടിച്ചേര്‍ത്തില്ലെന്ന് ചൂണ്ടിക്കാട്ടി തന്റെ മകള്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതിനെതിരെ പ്രിയങ്ക ഗുപ്ത എന്ന യുവതി പരാതി നല്‍കിയിരുന്നു. ചേഞ്ച്.ഒആര്‍ജി എന്ന വെബ്‌സൈറ്റിലൂടെയാണ് പ്രിയങ്ക ഇതിനെതിരെ പ്രചരണം തുടങ്ങിയത്.
പ്രിയങ്കയുടെ പരാതിയെക്കുറിച്ച് അറിഞ്ഞ വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ഇക്കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവില്‍ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ അച്ഛന്റെ പേര് നിര്‍ബന്ധമായും വ്യക്തമാക്കിയിരിക്കണം എന്നാണ് നിയമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല