സ്ത്രീകളെ പറ്റി എന്നും കേള്‍ക്കുന്ന കാര്യമാണ് അവര്‍ കുശുമ്പും പരദൂഷണവും കൊണ്ട് നടക്കുന്നവരാണെന്നു, ഇത് കേള്‍ക്കുമ്പോള്‍ സ്ത്രീകള്‍ പലപ്പോഴും അരിശപ്പെടാരുണ്ട്. സ്ത്രീകളേ, ഇനിമുതല്‍ അരിശപ്പെടുന്നതിനു മുന്‍പ് ഇക്കാര്യം മനസ്സിലാക്കുക സ്ത്രീകള്‍ ശരാശരി അഞ്ചു മണിക്കൂറോളം സമയം പരദൂഷണത്തിനായ് ചിലവഴിക്കുന്നുണ്ട് എന്നാണു ബ്രിട്ടനില്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായത്. ജോലിസ്ഥലത്തായാലും വീട്ടിലായാലും അവര്‍ ദിവസം 298 മിനുട്ട് അതായത് ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ മൂന്നില്‍ ഒരു ഭാഗവും പരദൂഷണം പറഞ്ഞു ചിലവഴിക്കുകയാണത്രേ!
മറ്റുള്ളവരുടെ പ്രശ്നങ്ങളും പ്രണയങ്ങളും ബന്ധങ്ങളും മറ്റുള്ളവരുടെ കുട്ടികളുടെ കാര്യങ്ങളുമാണ് അധികവും പരദൂഷണത്തിന് വിഷയമാകുന്നത് എന്നാണു പഠനത്തിന്റെ കണ്ടെത്തല്‍. സ്ത്രീകള്‍ ദിവസം 24 മിനുട്ട് തങ്ങളുടെ ഡയട്ടിങ്ങിനെയും ഭാരത്തെയും വസ്ത്രധാരണത്തെയും കുറിച്ചാണ് സംസാരിക്കുന്നതെന്നും ഫസ്റ്റ്കാപ് കാഫി കളക്ഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നില്‍ ഒരു സ്ത്രീ അവര്‍ കഴിച്ച ഭക്ഷണത്തെ പറ്റിയും നാലില്‍ ഒരാള്‍ പാചകകാര്യങ്ങളും തങ്ങളുടെ പരദൂഷണ സംഭാഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.
പഠനത്തിനു വിധേയരായ 36 ശതമാനം സ്ത്രീകളും തങ്ങളുടെ പങ്കാളികളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ രഹസ്യങ്ങള്‍ തങ്ങള്‍ക്ക് സൂക്ഷിക്കാനുള്ള കഴിവില്ലെന്ന് തുറന്നു സമ്മതിക്കുന്നുമുണ്ട്. അതേസമയം തങ്ങളുടെ പങ്കാളികളോടു സംസാരിക്കുന്നതിനേക്കാള്‍ അധിക സമയം പരദൂഷണത്തിനായ് ചിലവഴിക്കുന്നുണ്ട് എന്നതാണ് ഏറെ അതിശയം. പ്രധാനമായും സ്ത്രീകള്‍ സംസാരിക്കുന്നത് കാര്യങ്ങള്‍ ഇവയാണ് എന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്..
1. ഷോപ്പിംഗ്
2. ഡയറ്റിംഗ് അല്ലെങ്കില്‍ വ്യായാമം
3. അവധിദിനങ്ങള്‍
4. ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യും
5. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍
6. ആഹാരം
7. ആര് ആരെ കാണുന്നു
8. മറ്റുള്ളവരുടെ ബന്ധങ്ങളിലെ തകര്‍ച്ചകള്‍
9. കുട്ടികള്‍
10. പാചക കാര്യങ്ങള്‍
11. പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍
12. വസ്ത്രത്തിന്റെ അളവും മറ്റും
13. സോപ്പുകള്‍
14. സെക്സ്
15. മറ്റുള്ളവരുടെ കുട്ടികള്‍
16. സ്വപനങ്ങള്‍
17. അമ്മായിയമ്മ
18. കോസ്മെറ്റിക് സര്‍ജറി
19. പങ്കാളിയെ കുറിച്ചുള്ള പരാതികള്‍
20. പ്രായമാകുന്നതിനെ പറ്റി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല