1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2018

സ്വന്തം ലേഖകന്‍: സെക്‌സും ദൈവവും തമ്മില്‍ എന്തു ബന്ധം? രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ഗോഡ്, സെക്‌സ് ആന്റ് ദ ട്രൂത്തിന്റെ ട്രെയിലര്‍ വിവാദമാകുന്നു. ട്രെയിലറിനെതിരെ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ സംവിധായകന്റെ കോലം കത്തിച്ചു.

ലണ്ടനില്‍ നിന്നുള്ള പോണ്‍ താരം മിയ മല്‍ക്കോവയാണ് ഗോഡ്, സെക്‌സ് ആന്റ് ദ ട്രൂത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ. ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. ദൈവവും ലൈംഗികതയും തമ്മിലെന്ത് ബന്ധമാണ് ഉള്ളതെന്ന് വനിതാ സംഘടനയുടെ ഭാരവാഹികള്‍ ചോദിക്കുന്നു.

ബിജെപിയുടെ വനിതാ സംഘടനയായ മഹിള മോര്‍ച്ചയും ചിത്രത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. രാം ഗോപാല്‍ വര്‍മ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കണമെന്ന് സംഘടനയുടെ നേതാവ് കെ. നാഗലക്ഷ്മി പറയുന്നു. സ്ത്രീസമത്വവാദത്തെക്കുറിച്ച് ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാട് എങ്ങനെയണെന്ന് പുറത്തിറങ്ങിയ ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലൈംഗികത, മതം, സദാചാരം ഇവയെക്കുറിച്ച് മിയ വാചാലയാകുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.