പെന്ഷന് പരിഷകരണങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അനുകൂലമാകുന്നുവെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. ഇത് പ്രകാരം 2030 ആകുമ്പോഴേക്കും ഫുള്‍ ബേസിക് പെന്ഷന് കൈപ്പറ്റുന്ന സ്ത്രീകളുടെ എണ്ണം ഇന്നത്തേതിന്റെ ഇരട്ടിയാകുമെന്ന് വിദഗ്തര്‍ സൂചന നല്കി കഴിഞ്ഞു. ഇപ്പോള്‍ തന്നെ 47 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ അവരുടെ വാര്‍ദ്ധക്യകാല പെന്ഷന് വേണ്ടി കാത്തിരിക്കാന്‍ പറ്റില്ലയെന്നാണ് പറയുന്നത്. ഇതിന്റെ കൂടെയാണ് 95 ശതമാനം സ്ത്രീകള്‍ക്കും വൈകാതെ തന്നെ ആഴ്ചയില്‍ 140 പൌണ്ടിന്റെ പെന്ഷന് ലഭിക്കുമെന്ന വിവരവും പുറത്തു വന്നിരിക്കുന്നത്.
അതേസമയം ഈ വര്‍ഷം വിരമിക്കുന്നവരില്‍ 52 ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ ഫുള്‍ പെന്ഷന്, അതായത് 102.15 പൌണ്ട് ആഴ്ചയില്‍ ലഭിക്കുകയുള്ളൂ എന്നാല്‍ നിലവില്‍ 87 ശതമാനം പുരുഷന്മാര്ക്കും മുഴുവന്‍ പെന്‍ഷനും ലഭിക്കുന്നുണ്ട്, ഈ അവസ്ഥയ്ക്കാണ് പുതിയ പരിഷ്കാരങ്ങള്‍ മൂലം 2030 ആകുമ്പോള്‍ മാറ്റം വരിക. 2010 ഏപ്രിലില്‍ തുടങ്ങിവെച്ച നിര്‍ണ്ണായക പരിഷ്കാരമാണ് പെന്‍ഷന്റെ കാര്യത്തില്‍ നില നില്ക്കുന്ന ഈ സ്ത്രീ പുരുഷ അന്തരം നികത്താന്‍ വഴിയോരുകുന്നത്.
ഇതിനൊപ്പം തന്നെ ഫുള്‍ ബേസിക് പെന്ഷന് അര്ഹാരകുന്നവരുറെ എണ്ണം വര്‍ദ്ധിക്കുന്നത് മൂലം 142 ബില്യന്‍ പൌണ്ടിന്റെ അധിക വരുമാനം ഇവര്‍ക്ക് പെന്ഷന് നല്കാന് ഗവണ്മെന്റ് കണ്ടെത്തേണ്ടി വരും. സ്ത്രീകള്‍ക്കാണ് കൂടുതല്‍ പെന്ഷന് ആവശ്യമായി വരുന്നതെങ്കിലും പുരുഷന്മാരാണ് കൂടുതല്‍ പെന്ഷന് കൈപ്പറ്റിയിരുന്നത് ഇതിനൊരു പോം വഴിയെന്ന നിലയിലാണ് പെന്ഷന് നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ഗവണ്മെന്റ് തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല