അമ്മമാര്‍ക്ക് ഗവണ്‍മെന്റു നല്‍കി വരുന്ന ആനുകൂല്യങ്ങളില്‍ നിന്നും ഓരോ വര്‍ഷവും വര്‍ഷത്തില്‍ 30,000 പൗണ്ട് കൈപ്പറ്റുന്നുണ്ടെങ്കിലും ജീവിക്കാന്‍ തെണ്ടേണ്ട ഗതികേടിലാണ് എന്നാണ് 34-കാരി മോയ്‌റ പീയേഴ്‌സ് പറയുന്നത്. പത്തുമക്കളെ വളര്‍ത്താന്‍ ബെനഫിറ്റ് തികയുന്നില്ലെന്നാണ് ഈ അമ്മയുടെ പരാതി. ആഴ്‌ചയില്‍ കിട്ടുന്ന 600 പൗണ്ട് കുട്ടികള്‍ക്ക് ഭക്ഷണവും വസ്‌ത്രവും വാങ്ങാന്‍ തികയുന്നില്ലെന്ന് ഇവര്‍ പരാതി പറയുന്നു. ഇതുവരെയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും നാലു പങ്കാളികളില്‍നിന്നായി പത്തു മക്കളുണ്ട്. പങ്കാളികളെല്ലാം പിരിഞ്ഞുപോയപ്പോള്‍ മക്കള്‍ ബാധ്യതയായി. ഇവര്‍ക്ക് ഏഴ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കട്ടികളുമാണ് ഉള്ളത്. ഈ മക്കളെ നോക്കാനായ് മാസം ഇപ്പോള്‍ കിട്ടുന്ന ബെനിഫിറ്റുകള്‍ കൂടാതെ കൂടുതല്‍ പണം കിട്ടണമെന്നാണ് ഇവരുടെ ആവശ്യം.
ജോലിയൊന്നുമില്ലാത്ത മുന്‍ ബോയ്‌ഫ്രണ്ട് മാര്‍ക്ക് ഓസ്‌റ്റിനൊപ്പമാണ് ഇപ്പോള്‍ താമസം. മാര്‍ക്കിനാനെങ്കില്‍ വെറും പതിനെട്ടു വയസ്സ് മാത്രമാണ് പ്രായം അതേസമയം മോയ്റയുടെ മൂത്ത മകള്‍ക്ക് പതിനേഴാണ് പ്രായമെന്നു ഒന്നോര്‍ക്കണേ! ഏഴ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഇവര്‍ക്കൊപ്പം ഇപ്പോള്‍ ജീവിക്കുന്നു. ഓരോ കുട്ടിക്കും കുറഞ്ഞത് 3120 പൗണ്ട് വീതം പ്രതിവര്‍ഷം കിട്ടുന്നുണ്ട്. പതിനേഴ് വയസുണ്ട് മൂത്തമകള്‍ക്ക്. ഇളയയാള്‍ക്ക് ഒരു വയസ്. കഴിഞ്ഞ പതിനേഴ് വര്‍ഷവും തുടര്‍ച്ചയായി ഇവര്‍ ഗര്‍ഭിണിയായിരുന്നു. ഇനിയും ഗര്‍ഭിണിയായാല്‍ അവരുടെ ഗര്‍ഭപാത്രത്തിന് അതുതാങ്ങാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേത്തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം പീയേഴ്‌സ് വന്ധ്യംകരണ ശസ്‌ത്രക്രിയയ്‌ക്ക് വിധേയായിരുന്നു. ഫലോപ്പിയന്‍ ട്യൂബിലേയ്‌ക്ക് ചെറിയ കോയിലുകള്‍ സെര്‍വിക്‌സ് വഴി കടത്തിവയ്‌ക്കുന്നതായിരുന്നു ഈ ഗര്‍ഭനിരോധന മാര്‍ഗം. പത്തുമിനിട്ട് നീണ്ടുനിന്ന ശസ്‌ത്രക്രിയയുടെ പേരില്‍ ഇവര്‍ പ്രശസ്‌തയാകുകയും ചെയ്‌തു. യുകെയില്‍ 10 മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള വന്ധ്യകരണ ശാസ്ത്രക്രിയയ്ക്ക് വിധേയയായ ആദ്യത്തെ സ്ത്രീ ഇവരാണ്. സമൂഹത്തിന്റെ പണം പറ്റി ജീവിക്കുന്ന തട്ടിപ്പുകാരിയാണ് ഇവരെന്നാണ് പൊതുവെ ആള്‍ക്കാര്‍ പറയുന്നത്. ഒരു ജോലി കണ്ടെത്താന്‍ ഇതുവരെയും ഇവര്‍ ശ്രമിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ വീട്ടുചിലവുകള്‍ വരെ കൌണ്‍സില്‍ അടയ്ക്കുന്നു, ഇത്രയൊക്കെ കിട്ടിയിട്ടും ഇനിയും വേണമെന്ന് വാശി പിടിക്കുന്ന ഇവരെ – അതും ഒരു ജോലിക്ക് പോലും ശ്രമിക്കാതെ- നമുക്ക് എന്ത് വിളിക്കാം ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല