സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപിനെരെ ലോകമെങ്ങും പ്രതിഷേധം, വാഷിംഗ്ടണെ പിടിച്ചുകുലുക്കി പതിനായിരക്കണക്കിന് സ്ത്രീകളുടെ വമ്പന്‍ പ്രകടനം. ഒപ്പം അമേരിക്കയിലെ ട്രംപ് വിരുദ്ധര്‍ക്ക് പിന്തുണയുമായി വിവിധ രാജ്യങ്ങളില്‍ പ്രകടനം നടന്നു.
ട്രംപ് അധികാരത്തിലേറി രണ്ടു ദിവസം പിന്നിടുമ്പോള്‍ അമേരിക്കയില്‍ ആഘോഷങ്ങളും ഒപ്പം പ്രതിഷേധവും തുടരുകയാണ്. ട്രംപിന്റെ സത്യപ്രതിജ്ഞയെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം രണ്ടാം ദിവസത്തിലേക്കു കടന്നപ്പോള്‍ പതിനായിരക്കണക്കിന് സ്ത്രീകളാണ് വാഷിംഗ്ടണില്‍ തെരുവിറങ്ങിയത്. കയ്യില്‍ പ്ലക്കാര്‍ഡുമേന്തി ട്രംപ് വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്.
ഇതിന് പുറമെ ജനകീയ പദ്ധതികളായ ഒബാമകെയര്‍ പദ്ധതി അധികാരത്തില്‍ വന്ന എടുത്തുകളഞ്ഞതും പ്രതിഷേധത്തിന് ശക്തി കൂട്ടിയിട്ടുണ്ട്. വാഷിങ്ങ്ടണില്‍ നടന്ന പ്രതിഷേധ റാലിയില്‍ ലക്ഷക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്.
ഇതിന് പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി പ്രതിഷേധമാണ് സംഘടിപ്പിച്ചിരിക്കുന്നത്. സിഡ്‌നിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ അയ്യായിരത്തിലധികം പേര്‍ അണിനിരന്നു. മെല്‍ബണിലും ജനങ്ങള്‍ തെരുവിലിറങ്ങി. വീയന്നയില്‍ 2000ലധികം പേരാണ് പങ്കെടുത്തത്. ടോക്കിയോയിലും ന്യൂസിലന്‍ഡില്‍ നാലിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. ഇന്ത്യയില്‍ ദല്‍ഹിയിലും ട്രംപ് വിരുദ്ധര്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചിരുന്നു.
ബ്രിട്ടനില്‍ ലണ്ടന് പുറമെ ബല്‍ഫാസ്റ്റ്, കാഡിഫ് എഡിന്‍ബറോ, ലാങ്കാസ്റ്റര്‍, ലീഡ്‌സ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍ തുടങ്ങി പതിനാലിടങ്ങളിലാണ് ബ്രിട്ടനില്‍ ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ നടന്നത്. ലണ്ടനിലെ മേയറും ഭാര്യയും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല