സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ കേരളത്തിന്റെ വനിതാ മതിലിന് പിന്തുണയുമായി ലണ്ടനില്‍ മനുഷ്യച്ചങ്ങല. പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ നടത്തുന്ന വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ലണ്ടനില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.
ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ആസ്ഥാനമായ ഇന്ത്യ ഹൗസിനു മുന്നിലാണു മനുഷ്യച്ചങ്ങല ഒരുക്കിയത്. കൊടും തണുപ്പിനെ അവഗണിച്ച് നൂറിലേറെ പ്രവര്‍ത്തകരാണ് ചങ്ങലയില്‍ കൈകോര്‍ക്കാന്‍ എത്തിയത്.
ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സാംസ്കാരിക സംഘടന സമീക്ഷയുടെയും വനിതാ വിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്, ക്രാന്തി, ചേതന, അസോസിയേഷന് ഓഫ് ഇന്ത്യന്‍ വുമണ്‍, പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്, അസോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരും ചങ്ങലയില്‍ അണിചേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല