ചൈനയെ തകര്‍ത്ത് ഫിഫ ലോകകപ്പ് വനിതാ ഫുട്‌ബോള്‍ കിരീടം അമേരിക്ക സ്വന്തമാക്കി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് യുഎസ് വനിതകള്‍ ജപ്പാനെ തകര്‍ത്തത്. അമേരിക്കക്കാര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിയ കാര്‍ലി ലോയിഡ് നിരാശപ്പെടുത്തിയില്ല. 13 മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍ നേടി ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി ലോയിഡ്. അമേരിക്ക ചരിത്രത്തിലെ മൂന്നാമത്തെ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ കാര്‍ലി ലോയിഡ് ആദ്യ ഗോള്‍ഡന്‍ ഗോള്‍ കിരീടത്തില്‍ മുത്തമിട്ടു.
ലോകകപ്പ് മത്സരത്തിന്റെ തുടക്കം മുതല്‍ അമേരിക്കന്‍ വിജയങ്ങള്‍ക്ക് നിര്‍ണായകമായ പങ്കു വഹിച്ചത് കാര്‍ലി ലോയിഡായിരുന്നു. ഗോളുകള്‍ നേടുന്നതിലും ഗോളിന് അസിസ്റ്റ് ചെയ്യുന്നതിലും അസാമാന്യ മികവ് കാട്ടിയ കാര്‍ലി ഇപ്പോള്‍ അമേരിക്കയില്‍ താരമാണ്. സോഷ്യല്‍ മീഡിയയില്‍ ആകെ കാര്‍ലി വലിയ സംസാരവിഷയമായിരുന്നു.
1991 ലും 1999 ലുമാണ് അമേരിക്ക ഇതിന് മുമ്പ് കിരീടം നേടിയിട്ടുള്ളത്. 2011 ലും അമേരിക്കയും ജപ്പാനുമായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയതെങ്കിലും വിജയം ജപ്പാനൊപ്പമായിരുന്നു. രണ്ടാം സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ജപ്പാന്‍ കലാശക്കളിക്ക് എത്തുന്നത്. സെമിയില്‍ ജര്‍മനിയെ 2-0 ത്തിന് തോല്‍പ്പിച്ചാണ് യു.എസ്. ഫൈനലിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല